ഓടുന്ന ബസിൽ വീട്ടമ്മ ബലാത്സംഗത്തിനിരയായി; ഒരാൾ അറസ്റ്റിൽ
text_fieldsലഖ്നോ: ഓടുന്ന ബസിൽ 25കാരിയായ വീട്ടമ്മ ബലാത്സംഗത്തിനിരയായി. ഉത്തർപ്രദേശിലെ പ്രതാപ് നഗറിൽ നിന്ന് നോയിഡയിലെ ഗൗതംബുദ്ധ നഗറിലേക്ക് പോകുന്ന സ്വകാര്യ എ.സി സ്ലീപർ ബസിൽ ബുധനാഴ്ച പുലർച്ചെയായിരുന്നു സംഭവം. തെൻറ രണ്ട് മക്കളുമായി നോയിഡയിലെ ഭർത്താവിനരികിലേക്ക് പോവുകയായിരുന്നു യുവതി.
ലക്നോവിനും മഥുരക്കുമിടയിലായി ബസ് എത്തിയപ്പോഴാണ് യുവതിക്കെതിരെ അതിക്രമമുണ്ടായത്. ബസിൽ രണ്ട് ഡ്രൈവർമാരും കണ്ടക്ടറുമായിരുന്നു ഉണ്ടായിരുന്നത്. ഡ്രൈവറാണ് യുവതിയെ ബലാത്സംഗം ചെയ്തത്. 12 യാത്രക്കാർ ബസിലുണ്ടായിരുന്നുവെങ്കിലും സംഭവം നടക്കുമ്പോൾ എല്ലാവരും മയക്കത്തിലായിരുന്നു.
നോയിഡയിലെത്തിയ ഉടനെ യുവതി പരാതി നൽകി. അലാറം മുഴക്കാൻ ശ്രമിച്ചെങ്കിലും ബസ് ജീവനക്കാർ ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കുകയായിരുന്നുവെന്ന് യുവതി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. സംഭവത്തിൽ ഒരു ഡ്രൈവർ പിടിയിലായതായി പൊലീസ് പറഞ്ഞു. മറ്റൊരു ഡ്രൈവറും കണ്ടക്ടറും ഒളിവിലാണ്.
LATEST VIDEO
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.