ആശുപത്രിയിൽ എത്തിക്കാൻ 48 കിലോമീറ്റർ ദൂരേക്ക് നടന്ന് അമ്മ; വഴിമധ്യേ കുഞ്ഞിന് ദാരുണാന്ത്യം
text_fieldsജെഹനാബാദ്: ബീഹാറിൽ ആംബുലൻസ് ഇല്ലാത്തതിനാൽ 48 കിലോമീറ്റർ അകലെയുളള ആശുപത്രിയിലേക്ക് നടന്ന അമ്മയുടെ കൈയിലിര ുന്ന് വഴിമധ്യേ മൂന്നുവയസുകാരന് ദാരുണാന്ത്യം. പനിയും ചുമയുമുള്ള കുഞ്ഞിനെ മാതാപിതാക്കൾ ആദ്യം ജെഹനാബാദിലെ ആശ ുപത്രിയിൽ എത്തിക്കുകയായിരുന്നു. ഡോക്ടർ അവിടെനിന്നും പാറ്റ്നയിലെ ആശുപത്രിയിെലത്തിക്കാൻ നിർദേശിച്ചു. എന ്നാൽ ആശുപത്രി അധികൃതർ ആംബുലൻസ് നൽകാൻ തയാറായില്ല. ലോക്ഡൗണായതിനാൽ കുട്ടിയെയും എടുത്ത് 48 കിലോമീറ്റർ അകലെയു ള്ള ആശുപത്രിയിലേക്ക് അമ്മയും പിതാവും ഓടി.
കുഞ്ഞിനെയുമെടുത്ത് നിലവിളിച്ചുകൊണ്ട് ഓടുന്ന നെഞ്ചുപിളർക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു. മടിയിൽ കിടക്കുന്ന ജീവനറ്റ കുഞ്ഞിനെ നോക്കി നെഞ്ചുപൊട്ടി കരയുന്ന അമ്മയുടെയും പിതാവിൻെറയും വിഡിയോ ആരുടെയും കണ്ണു നനയിക്കും. കുഞ്ഞിൻെറ മൃതദേഹം വീട്ടിലെത്തിക്കാൻ ആംബുലൻസ് നൽകി സഹായിക്കാമെന്ന് പറഞ്ഞയാളോട് ഇനി ആംബുലൻസിൻെറ ആവശ്യമില്ലെന്ന് പിതാവ് പറയുന്നുണ്ട്.
രണ്ടുദിവസമായി കുഞ്ഞിന് പനിയും ജലദോഷവും ചുമയും ഉണ്ടായിരുന്നു. ഇതേ തുടർന്ന് ഗ്രാമത്തിലെ തന്നെ ആശുപത്രിയിൽ കാണിച്ചു. അവിടെവെച്ച് കുഞ്ഞിൻെറ നില വഷളായി. അവിടെനിന്നും ആംബുലൻസ് കിട്ടാത്തതിനാൽ ടെേമ്പായിൽ കുട്ടിയെ ജെഹനാബാദിലെ ആശുപത്രിയിലെത്തിച്ചു.
Heart-breaking: Bihar woman walking with the body of her 3-year-old son after she did not get an ambulance amid the lockdown. She was made to run from pillar to post for the treatment of her son. Pathetic and shameful. #BiharHealthDept pic.twitter.com/71NsfZgB28
— Nirupam Banerjee (@nirupamban) April 11, 2020
ജെഹനാബാദ് ആശുപത്രിയിലെ ഡോക്ടർമാർ പാറ്റ്ന മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിക്കാൻ നിർദേശിക്കുകയായിരുന്നു. അവിടെനിന്നും 48 കിലോമീറ്റർ അകലെയുള്ള പാറ്റ്നയിലെ ആശുപത്രിയിെലത്തിക്കാൻ ആംബുലൻസ് ആവശ്യപ്പെട്ടെങ്കിലും ആശുപത്രി അധികൃതർ നിഷേധിച്ചു. ഇതേ തുടർന്നാണ് ഇത്രയും ദൂരം നടക്കാൻ കുഞ്ഞിൻെറ മാതാപിതാക്കൾ തയാറായത്. കുഞ്ഞ് മരിച്ചതിനുശേഷം നാട്ടുകാരുടെ സഹായത്തോടെ കുഞ്ഞിൻെറ മൃതദേഹം വീട്ടിലെത്തിച്ചു.
ഒരു മിനിറ്റ് ദൈർഘ്യമുള്ള കുഞ്ഞിനെയും എടുത്തുകൊണ്ട് നടക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പരന്നതോടെ സംസ്ഥാനത്തെ ആരോഗ്യ സംവിധാനത്തിൻെറ ദുരവസ്ഥയെക്കുറിച്ചുള്ള ചർച്ചയും നിറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.