സുപ്രീംകോടതിക്ക് മുമ്പിൽ തീകൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ച് യുവതിയും യുവാവും
text_fieldsന്യൂഡൽഹി: സുപ്രീംകോടതിക്ക് മുമ്പിൽ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച് ഉത്തർപ്രദേശ് സ്വദേശിയായ യുവതിയും യുവാവും. തിങ്കളാഴ്ച രാവിലെയാണ് സംഭവം. ഗുരുതരമായി പൊള്ളലേറ്റ ഇരുവരെയും ആശുപത്രിയിൽ പ്രവേശിച്ചു.
ആത്മാഹൂതിക്കൊരുങ്ങുന്നതിന് തൊട്ടുമുമ്പ് യുവതിയുടേതായ ഫേസ്ബുക്ക് ലൈവ് വിഡിയോ പുറത്തുവിട്ടിരുന്നു. ബഹുജൻ സമാജ്വാദി പാർട്ടി എം.പി അതുൽ റായ്ക്കെതിരെ യുവതി ബലാത്സംഗ പരാതി കൊടുത്തിരുന്നു. കേസിൽ പൊലീസ് എം.പിയെ സഹായിക്കുകയാണെന്നായിരുന്നു ആരോപണം. 'എനിക്കെതിരെ അവർ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു. ജഡ്ജ് ഹാജരാകാൻ വിളിച്ചു. അവരെല്ലാം ആ കൂട്ടത്തിെൻറ ഭാഗമാണ്. ഞാനും എെൻറ സാക്ഷിയും ഇപ്പോൾ കുടുങ്ങി' -അവർ പറഞ്ഞു.
'ഇേപ്പാൾ ഞങ്ങൾക്കെതിരെ വ്യാജ കേസുകളും ജാമ്യമില്ലാ വാറണ്ടും പുറെപ്പടുവിക്കാൻ കഴിയും. ഇതാണ് ഉത്തർപ്രദേശിലെ നിയമസംവിധാനം' -എണ്ണയൊഴിച്ച് തീ കൊളുത്തുന്നതിന് മുമ്പ് യുവാവ് പറഞ്ഞു.
ഉത്തർപ്രദേശിലെ ഗാസിയാബാദ് സ്വദേശിയാണ് യുവതി. 2019ൽ എം.പി അതുൽ രാജിനെതിരെ ഇവർ ബലാത്സംഗ പരാതി നൽകിയിരുന്നു. തുടർന്ന് റായ് ജയിലിൽ ആകുകയും ചെയ്തു. ഇതോടെ ജനനതീയതി സംബന്ധിച്ച് വ്യാജരേഖ ചമച്ചുവെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞവർഷം നവംബറിൽ അതുൽ റായ്യുടെ സഹോദരൻ യുവതിക്കെതിരെ വാരാണസി പൊലീസിൽ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. തുടർന്ന് യുവതിക്കെതിരെ വഞ്ചന, വ്യാജരേഖ ചമക്കൽ, ക്രിമിനൽ ഗൂഡാലോചന തുടങ്ങിയവ പ്രകാരം യുവതിക്കെതിരെ കേസ് എടുക്കുകയും ചെയ്തു.
നിരവധി പരിേശാധനകൾ നടത്തിയിട്ടും യുവതിയെ കണ്ടെത്താൻ സാധിച്ചില്ലെന്ന് പൊലീസ് കോടതിയെ അറിയിച്ചതോടെ യുവതിക്കെതിരെ വാരാണസിയിലെ പ്രാദേശിക കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു.
തിങ്കളാഴ്ച രാവിലെ പൊലീസുകാരും സുരക്ഷാ ഉദ്യോഗസ്ഥരും നോക്കിനിൽേക്കയാണ് ഇരുവരും തീകൊളുത്തിയത്. വെള്ളവും മറ്റും ഉപയോഗിച്ച് തീ അണക്കാൻ ശ്രമിച്ചെങ്കിലും രണ്ടുപേരും കുഴഞ്ഞ് നിലത്ത് വീഴുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. യുവതിക്ക് 85 ശതമാനവും യുവാവിന് 65 ശതമാനവും പൊള്ളലേറ്റിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.