മോദിക്ക് നേരെ വളയെറിഞ്ഞ ചന്ദ്രിക വള കിലുക്കി വഡോദരയില്‍
text_fieldsവഡോദര(ഗുജറാത്ത്): നരേന്ദ്ര മോദിക്കും അമിത് ഷാക്കുമെതിരെ ആരും സംസാരിക്കാന്‍ ധൈര്യപ്പെടാതിരുന്നിടത്തുനിന്ന് പലരും നിര്‍ഭയം സംസാരിച്ചുതുടങ്ങി എന്നതാണ് 22 വര്‍ഷത്തെ ബി.ജെ.പി ഭരണത്തിന് ശേഷം ഗുജറാത്തില്‍ കാണുന്ന മാറ്റം.
പ്രതിഷേധത്തിെൻറ തീവ്രത കാണിച്ചുതന്നത് ഒക്ടോബര്‍ 23ന് വഡോദര സന്ദര്‍ശിക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മാദിക്ക് നേരെ വളയൂരിയെറിഞ്ഞ അധ്യാപിക ചന്ദ്രിക സോളങ്കിയാണ്. ആ സംഭവത്തോടെ ‘വളക്കാരി ടീച്ചര്‍’ എന്ന പേര് വീണ ചന്ദ്രിക ജോലി രാജിവെച്ചാണ് പോരാട്ടത്തിനിറങ്ങിയത്. വഡോദരയില്‍നിന്ന് മത്സരിക്കുന്ന ചന്ദ്രിക വള തന്നെയാണ് സ്വന്തം ചിഹ്നമായി തെരഞ്ഞെടുത്തത്.
ചന്ദ്രികയുടെ നേതൃത്വത്തില്‍ വഡോദരയിലെ ആശാ വര്‍ക്കര്‍മാര്‍ 40 ദിവസം കലക്ടറേറ്റ് ഉപരോധിച്ചിട്ടും സര്‍ക്കാര്‍ തിരിഞ്ഞുനോക്കാതിരുന്നപ്പോഴാണ് പര്യടനത്തിന് വന്ന മോദിക്ക് നേരെ വളയെറിഞ്ഞത്. ‘‘മോദി വരുന്ന സമയത്ത് ഉപരോധം കാണാതിരിക്കാന്‍ വേണ്ടി കലക്ടറേറ്റിെൻറ ഗേറ്റ് അടച്ച് തങ്ങളിരിക്കുന്ന ഭാഗം മറച്ചുവെച്ചു. ഇതാണ് തങ്ങളെ പ്രകോപിപ്പിച്ചത്. എന്നാല്‍ മോദി പര്യടനം നടത്തുന്ന റോഡില്‍ പോയി നിന്നു. മോദി വാഹനത്തില്‍നിന്ന് ഇറങ്ങി ആളുകള്‍ക്ക് കൈ കൊടുക്കുന്നതിനിടയിലാണ് താൻ എറിഞ്ഞത്’’^ചന്ദ്രിക പറഞ്ഞു. ഉടന്‍ തടങ്കലിലായ ഇവരെ മോദി വിമാനത്താവളത്തിലെത്തിയ ശേഷമാണ് വിട്ടയച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.