യുവതിയെ കൊന്ന് കഷണങ്ങളാക്കി കവറിൽ കെട്ടി തള്ളി; കണ്ടെത്തിയത് ട്രെയിനിൽ നിന്ന്
text_fieldsഇൻഡോർ: മധ്യപ്രദേശിലെ ഇൻഡോറിൽ യുവതിയെ കൊന്ന് കഷണങ്ങളാക്കി കവറിൽ കെട്ടി തള്ളിയ നിലയിൽ. ട്രെയിനിൽ നിന്നാണ് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. മൃതദേഹത്തിനൊപ്പം കൈകാലുകൾ കണ്ടെത്തിയിട്ടില്ല. കൊല്ലപ്പെട്ടത് ആരാണെന്ന് കണ്ടെത്താനായിട്ടില്ല. 20നും 25നും ഇടയിൽ പ്രായമുള്ള യുവതിയാണ് കൊല്ലപ്പെട്ടതെന്നാണ് പ്രാഥമിക നിഗമനം.
യുവതിയെ മറ്റ് എവിടെയോ വെച്ച് കൊലപ്പെടുത്തിയ ശേഷം ബാഗിലാക്കി ട്രെയിനിൽ തള്ളിയതാകാമെന്നാണ് പ്രാഥമിക നിഗമനം. ശുചീകരണ തൊഴിലാളിയാണ് മൃതദേഹം ആദ്യം കണ്ടെത്തിയത്. ഇതിന് പിന്നാലെ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ഡോ.അംബേദ്കർ നഗർ - ഇൻഡോർ ട്രെയിനിലാണ് മൃതദേഹം കണ്ടെത്തിയത്. തല മുതൽ അര വരെയുള്ള ഭാഗങ്ങൾ മുറിച്ച് ട്രോളിയിലാക്കിയ നിലയിലായിരുന്നു കണ്ടെത്തിയത്. മറ്റ് ഭാഗങ്ങൾ പ്ലാസ്റ്റിക് കവറിൽ കെട്ടിയ നിലയിലായിരുന്നു കണ്ടെത്തിയത്. യുവതിയുടെ കൈകളും കാലുകളും കണ്ടെത്താനായിട്ടില്ലെന്നും പൊലീസ് അറിയിച്ചു.
കൊല്ലപ്പെട്ട യുവതിയെ കണ്ടെത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.