ബി.ജെ.പി ഭരണത്തില്‍ സ്ത്രീകളെക്കാൾ സുരക്ഷിതര്‍ പശുക്കളെന്ന് ഉദ്ധവ് താക്കറെ
text_fieldsമുംബൈ: വ്യാജ ഹിന്ദുത്വവുമായി ബി.ജെ.പി ഭരിക്കുന്ന ഇന്ത്യയില്‍ സ്ത്രീകളെക്കാള്‍ സുരക്ഷിതര്‍ പശുക്കളെന്ന് ശിവസേന പ്രസിഡൻറ് ഉദ്ധവ് താക്കറെ. പാര്‍ട്ടി മുഖപത്രം ‘സാമ്ന’ പ്രസിദ്ധീകരിക്കുന്ന സഞ്ജയ് റാവുത്തുമായുള്ള അഭിമുഖ പരമ്പരയിലെ ആദ്യ ഭാഗത്താണ് ഉദ്ധവിെൻറ തുറന്നു പറച്ചില്. ആള്‍ക്കൂട്ട ആക്രമണങ്ങളെ കുറിച്ച റാവുത്തിെൻറ ചോദ്യത്തോട് പ്രതികരിക്കവെയാണ് ബി.ജെ.പിയുടേത് വ്യാജ ഹിന്ദുത്വയാണെന്ന് ഉദ്ധവ് പറഞ്ഞത്.
കഴിഞ്ഞ നാലു വര്‍ഷമായി രാജ്യത്ത് പടരുന്ന ഹിന്ദുത്വ വികാരം തങ്ങളുടേതല്ല. ഈ രാജ്യത്ത് സ്ത്രീകള്‍ സുരക്ഷിതരല്ല. നിങ്ങള്‍ (ബി.ജെ.പി) പശുക്കളെയാണ് സംരക്ഷിക്കുന്നത്. ഗോമാതാവിനെ സംരക്ഷിക്കുകതന്നെ വേണം. എന്നാല്‍, നമ്മുടെ അമ്മമാരെയോ? പശു സംരക്ഷണത്തിെൻറ പേരില്‍ മറ്റുള്ളവരുടെ ഭക്ഷണ സ്വാതന്ത്ര്യത്തില്‍ കൈകടത്തുന്നത് അപമാനകരമാണ്. ഇത് യഥാര്‍ഥ ഹിന്ദുത്വമല്ല -ഉദ്ധവ് പറഞ്ഞു.
ആരാണ് ദേശസ്നേഹികളെന്നും രാജ്യദ്രോഹികളെന്നും തീരുമാനിക്കാന്‍ ബി.ജെ.പിക്ക് അധികാരമില്ല. സര്‍ക്കാറിനെ വിമര്‍ശിച്ചാല്‍ രാജ്യദ്രോഹിയാകില്ല. ജനങ്ങളുടെ പ്രതിനിധികളാണ് എം.പിമാര്‍. ചോദ്യങ്ങളുന്നയിക്കല്‍ അവരുടെ അവകാശമാണ്. കേന്ദ്രത്തിലും സംസ്ഥാനത്തും ഭരണ കക്ഷിയാണെങ്കിലും ജനവിരുദ്ധ നയങ്ങളോട് മൗനംപാലിക്കാന്‍ കഴിയില്ല.
ശിവസേന ഒരു പാര്‍ട്ടിയുടെ മാത്രം സുഹൃത്തല്ല. ഭാരതത്തിലെ ജനങ്ങളുടെ സുഹൃത്താണ്. സേന സാക്ഷാത്കരിക്കാന്‍ ശ്രമിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്നങ്ങളല്ല, ജനങ്ങളുടെ സ്വപ്നങ്ങളാണ് -ഉദ്ധവ് പറഞ്ഞു. യഥാര്‍ഥ ചാണക്യന് രാജ്യനന്മ മുന്‍നിർത്തിയായിരുന്നു, അല്ലാതെ പാര്‍ട്ടിയുടെ നേട്ടം ലക്ഷ്യമിട്ടല്ല തന്ത്രങ്ങള്‍ മെനഞ്ഞതെന്നും ഉദ്ധവ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.