മുംബൈയിൽ വനിതാ ഒാേട്ടാ ഡ്രൈവർമാർക്കെതിരെ ലൈംഗികാധിക്ഷേപമെന്ന് പരാതി
text_fieldsതാനെ: മുംബൈയിൽ വനിതാ ഒേട്ടാഡ്രൈവർമാർക്കെതിരെ ലൈംഗികാധിക്ഷേപമെന്ന് പരാതി. താനെയിലെ തെരുവകളിൽ ഒാേട്ടാറിക്ഷ ഒാടിക്കുന്ന വനിതകൾക്കെതിരെ പുരുഷ ഡ്രൈവർമാർ അസഭ്യവർഷം നടത്തുന്നതായാണ് പരാതി. സർക്കാർ പദ്ധതി പ്രകാരം അനുവദിച്ച റിക്ഷ ഒാടിക്കുന്ന മനീഷ രവീന്ദ്ര കോഹ്ലിയാണ് തങ്ങൾക്കെതിരെ സഹപ്രവർത്തകർ ലൈംഗികാധിക്ഷേപം നടത്തുന്നുവെന്ന പരാതിയുമായി പൊലീസിനെ സമീപിച്ചിരിക്കുന്നത്.
നഗരത്തിൽ അഞ്ചു ശതമാനം റിക്ഷ സർവീസുകൾ വനിതകൾക്കായി സംവരണം ചെയ്തിട്ടുണ്ട്. ഇതു പ്രകാരം 150 ഒാളം വനിതകളാണ് ഒേട്ടാറിക്ഷ ഒാടിക്കുന്നത്. താനെയിലെ റെയിൽ വേ സ്റ്റേഷനു മുന്നിൽ സ്ത്രീകൾക്കായി വനിതാ റിക്ഷാ സ്റ്റാൻഡും അനുവദിച്ചിട്ടുണ്ട്. എന്നാൽ നിരത്തിലിറങ്ങുേമ്പാൾ പുരുഷൻമാരായ സഹപ്രവർത്തകർ നിരന്തരം അസഭ്യവാക്കുകളുപയോഗിക്കുകയും മനോവീര്യം കെടുത്തുന്ന വിധത്തിൽ പരിഹസിക്കുകയും ചെയ്യുകയാണെന്ന് 32 കാരിയായ മനീഷ പരാതിപ്പെടുന്നു. ‘‘നിങ്ങൾക്ക് ബിസിനസ് ചെയ്യണമെങ്കിൽ, വേശ്യകൾ പോകുന്നിടത്തേക്ക് പൊയ്ക്കൊള്ളുക’’ എന്നതാണ് സ്ഥിരം അധിക്ഷേപം. യാത്രക്കാരുമായി പോകുേമ്പാഴും പുരുഷൻമാർ ഇത്തരത്തിൽ അസഭ്യവാക്കുകൾ പറയാറുണ്ടെന്ന് മനീഷ പരാതിയിൽ വ്യക്തമാക്കുന്നു.
‘‘തങ്ങൾക്ക് പേടിയോടെ ഒാേട്ടാ ഒാടിക്കേണ്ട സാഹചര്യമാണുള്ളത്. പുരുഷൻമാർ പേടിയില്ലാതെ ജോലി ചെയ്യുേമ്പാൾ , സ്ത്രീകൾ ഭയത്തോടെ അതേ ജോലി ചെയ്യേണ്ടി വരുന്നത് എന്തുകൊണ്ടാണ്? വനിതകൾ വിമാനം വരെ ഒാടിക്കുന്ന കാലത്ത് ഞങ്ങൾ ജീവിതമാർഗത്തിനായി ഒേട്ടാറിക്ഷ ഒാടിക്കുന്നതിനെ അധിക്ഷേപിക്കേണ്ടതുണ്ടോ’’യെന്നും മനീഷ ചോദിക്കുന്നു.
നിരന്തരം അപമാനിക്കുന്നതിനെതിരെ മനീഷയുൾപ്പെടെ ആറു വനിതാ ഡ്രൈവർമാർ പൊലീസിൽ കേസ് ഫയൽ ചെയ്തിട്ടുണ്ട്.
അടുത്തിടെയായി മുബൈയിലും താനെയിലുമായി 465 വനിതകൾക്കാണ് ലൈസൻസ് അനുവദിച്ചിരിക്കുന്നത്. വനിതാ റിക്ഷാ ടാക്സിയിൽ സ്ത്രീകൾക്കും പുരുഷൻമാർക്കും യാത്രചെയ്യാവുന്നതാണ്. വനിതകൾക്ക് യൂനിഫോമായി വെളുത്ത കോട്ടാണ് അനുവദിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.