മാസ്ക് ധരിക്കാത്തതിന് മകളുടെ കൺമുമ്പിൽ അമ്മയെ ക്രൂരമായി കയ്യേറ്റം ചെയ്ത് പൊലീസ്; വിഡിയോ വൈറലായതോടെ പ്രതിഷേധം
text_fieldsകോവിഡ് നിയന്ത്രണണത്തിെൻറ പേരിലുള്ള പൊലീസിെൻറ അതിക്രമം എല്ലാ അതിരുകളും ലംഘിക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ. മധ്യപ്രദേശിലെ സാഗർ ജില്ലയിൽ നിന്നുള്ള ഒരു വിഡിയോ ദൃശ്യമാണ് പൊലീസിെൻറ ക്രൂരമായ നടപടി തുറന്നു കാണിക്കുന്നത്.
വീട്ടു സാധനങ്ങൾ വാങ്ങാൻ മകളോടൊപ്പം നഗരത്തിലെത്തിയ സ്ത്രീയെയാണ് പുരുഷ പൊലീസും വനിതാ പൊലീസും ചേർന്ന് മർദിക്കുന്നത്. മാസ്ക് ധരിക്കാത്തതിനാണ് സ്ത്രീയെ പൊലീസ് ക്രൂരമായി മർദിക്കുന്നത്. മുഖത്തടിക്കുകയും മുടിയിൽ പിടിച്ചുവലിക്കുകയും ചെയ്യുന്നുണ്ട്. പൊതു റോഡിൽ വെച്ചാണ് പൊലിസിെൻറ ക്രൂരമായ കയ്യേറ്റം.
അമ്മയെ രക്ഷിക്കാൻ നിലവിളിച്ചുകൊണ്ട് ശ്രമിക്കുന്ന മകളെയും ദൃശ്യങ്ങളിൽ കാണാം. പുരുഷ പൊലീസുകാരനാണ് ആദ്യം സ്ത്രീയെ മുടിയിൽ പിടിച്ചു വലിക്കുന്നത്. മുടിയിൽ പിടിച്ച് വലിച്ച് വാഹനത്തിൽ കയറ്റാൻ വനിതാ പൊലീസും സഹായിക്കുന്നുണ്ട്. അതിനിടയിൽ സ്ത്രീ റോഡിൽ വീഴുന്നതും കാണാം.
പൊലീസ് അമ്മയെ മർദിക്കുേമ്പാൾ നിലവിളിച്ച് കൊണ്ടോടി നടക്കുന്ന മകൾ ആവും വിധം പൊലീസിനെ തടയാൻ ശ്രമിക്കുന്നുണ്ട്. ഇവരെ വനിതാ പൊലീസ് തള്ളി മാറ്റുന്നതും കാണാം. സ്ത്രീയെയും മകളെയും പൊലീസ് പൊതു റോഡിൽ വെച്ച് കയ്യേറ്റം ചെയ്യുന്നത് പലരും നോക്കിനിൽക്കുന്നുണ്ടെങ്കിലും ആരും ഇടപെടുന്നില്ല. സ്ത്രീയെ ഇടിക്കുകയും മുടിയിൽ പിടിച്ച് വലിക്കുകയും നിലത്തിട്ട് മർദിക്കുകയുമൊക്കെ ചെയ്യുേമ്പാൾ മകൾ മാത്രമാണ് അവരെ വിടാൻ പൊലീസിനോട് കേണപേക്ഷിക്കുന്നത്. മറ്റുള്ളവരെല്ലാം കാഴ്ചക്കാരായി നിൽക്കുകയാണ്.
പൊലീസ് മർദിക്കുന്നതിെൻറ ദൃശ്യം സാമൂഹികമാധ്യമങ്ങളിലൂടെ വൈറലായതോടെ പ്രതിഷേധമുയർന്നിട്ടുണ്ട്. എന്നാൽ, അധികൃതരാരും ഇതിനോട് പ്രതികരിച്ചിട്ടില്ല. എപ്രിൽ ആറിന് മധ്യപ്രദേശിലെ ഇൻഡോറിൽ സമാനമായ പൊലീസ് അതിക്രമം ഉണ്ടായിരുന്നു. മാസ്ക് ധരിക്കാത്തതിന് ഒരാെള രണ്ട് പൊലീസുകാർ ചേർന്ന് ക്രൂരമായി മർദിക്കുകയായിരുന്നു അന്ന്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.