വനിത കമീഷനിൽ പരാതിക്കൂമ്പാരം; കൂടുതൽ ഉത്തർപ്രദേശിൽ നിന്ന്
text_fieldsന്യൂഡൽഹി: സ്ത്രീകൾക്കെതിരായ അതിക്രമം കൂടുന്നതിെൻറ തെളിവായി ദേശീയ വനിത കമീഷനിൽ പരാതിക്കൂമ്പാരം. കഴിഞ്ഞ ജൂലൈയിൽ മൊത്തം ലഭിച്ച 2914 പരാതികളിൽ 660 എണ്ണവും ഗാർഹിക അതിക്രമങ്ങൾ സംബന്ധിച്ചായിരുന്നു. ആത്മാഭിമാനത്തിന് ക്ഷതമേൽപിച്ച് ജീവിക്കാൻ അനുവദിക്കാത്തതിനെക്കുറിച്ചായിരുന്നു 774 പരാതികൾ.
രാജ്യത്ത് 'മീ ടു' കാമ്പയിൻ ശക്തിപ്രാപിച്ച 2018 നവംബറിൽ 3339 പരാതികൾ ലഭിച്ചശേഷം ഏറ്റവും കൂടുതൽ പരാതികൾ കഴിഞ്ഞ ജൂലൈയിലാണ് ലഭിച്ചതെന്ന് കമീഷൻ അധ്യക്ഷ രേഖ ശർമ വ്യക്തമാക്കി. സമൂഹമാധ്യമങ്ങളിലെ ഇടപെടലാണ് പരാതികൾ വർധിക്കാൻ കാരണം. ട്വിറ്ററിൽനിന്നും മറ്റു സമൂഹ മാധ്യമങ്ങളിൽനിന്നും കമീഷൻ പരാതികൾ സ്വീകരിച്ചിട്ടുണ്ട്.
ഏറ്റവും കൂടുതൽ പരാതികളുണ്ടായ സംസ്ഥാനം ഉത്തർപ്രദേശാണ് (1461). രണ്ടാം സ്ഥാനത്ത് ഡൽഹിയും (338). സ്ത്രീധന പീഡനങ്ങൾ സംബന്ധിച്ച് 493 പരാതികൾ ലഭിച്ചു. കഴിഞ്ഞ ജൂണിൽ മൊത്തം 2043 പരാതികൾ ലഭിച്ചതായും രേഖ ശർമ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.