സ്ത്രീകളെ പുറത്താക്കി അനുപപട്ടിയിൽ വ്യത്യസ്ത ക്ഷേത്രാചാരം
text_fieldsചെന്നൈ: മധുര തിരുമംഗലത്തിന് സമീപം ഗ്രാമത്തിലെ മുഴുവൻ സ്ത്രീകളെയും പുറത്താക്കി പുരുഷൻമാർ മാത്രം പെങ്കടുക്കുന്ന ക്ഷേത്രാചാരം അരങ്ങേറി. ശബരിമലയിലെ ലിംഗസമത്വ വി വാദം ശക്തിപ്പെട്ട സാഹചര്യത്തിൽ സ്ത്രീകളെ പൂർണമായും മാറ്റിനിർത്തുന്ന ചടങ്ങ് മാധ്യമശ്രദ്ധ പിടിച്ചുപറ്റി. പെൺകുഞ്ഞുങ്ങൾ മുതൽ വൃദ്ധകൾ വരെയുള്ള സ്ത്രീ സമൂഹത്തെ പൂർണമായും അകറ്റിനിർത്തുന്നതാണ് ക്ഷേത്രാചാരം. തിരുമംഗലം അനുപപട്ടി ഗ്രാമത്തിലെ കരുമ്പാറ മുത്തയ്യ ക്ഷേത്രത്തിലാണ് ഇൗ പരമ്പരാഗത പൂജാവിധികൾ നടക്കുന്നത്.
വെള്ളിയാഴ്ച രാത്രി ക്ഷേത്രത്തിൽ 50 ആടുകളെ ബലി നൽകി. ഇതിെൻറ ഇറച്ചി ഉപയോഗിച്ച് ഭക്ഷണം പാകം ചെയ്യുന്നത് പുരുഷൻമാരാണ്. ശനിയാഴ്ച രാവിലെ ഇറച്ചിവിഭവങ്ങൾ ഉൾപ്പെടെ സമൃദ്ധമായ സദ്യ (കറിവിരുന്ത്) ഒരുക്കി.
ക്ഷേത്ര പരിസരത്ത് പ്രത്യേകം ഒരുക്കിയ സ്ഥലത്ത് ഒരേസമയം നൂറുകണക്കിന് പുരുഷൻമാർ നിലത്തിരുന്ന് വാഴയിലയിൽ ഭക്ഷണം കഴിച്ചു. ഇല എടുത്തുമാറ്റാറില്ല. ഇലകൾ ഉണങ്ങിയതിനുശേഷമേ സ്ത്രീകൾക്ക് ക്ഷേത്ര ദർശനം നടത്താൻ അനുമതിയുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.