ആദിവാസി ഗ്രാമത്തിലെ പരിശോധനക്ക് വനിതാ ആരോഗ്യ പ്രവർത്തകർ നടന്നത് 10 കിലോമീറ്റർ
text_fieldsറായ്പൂർ: ഛത്തീസ്ഗഡിലെ ബൽറാംപൂറിൽ ആദിവാസി ഗ്രാമത്തിലെ പരിശോധനക്ക് വനിതാ ആരോഗ്യ പ്രവർത്തകർക്ക് നടക്കേണ്ടി വന്നത് 10 കിലോമീറ്റർ. ആദിവാസി ആധിപത്യമുള്ള ഝൽവാസ ഗ്രാമത്തിലെ ആളുകളുടെ ആരോഗ്യ പരിശോധനക്കായാണ് രണ്ട് വനിതാ ആരോഗ്യ പ്രവർത്തകർ കുന്നിൻ പ്രദേശങ്ങലിലൂടെയും വനത്തിലൂടെയും 10 കിലോമീറ്റർ നടന്നത്.
സബാഗ് ഗ്രാമപഞ്ചായത്തിന് കീഴിലുള്ള ഝൽവാസയിലേക്ക് മലമ്പ്രദേശവും വനപാതയും കടന്ന് വേണം പോകാൻ. ഗ്രാമത്തിലുള്ള 28ഓളം വീടുകളിൽ 20ഓളം കുടുംബങ്ങൾ പ്രത്യേക പിന്നോക്ക ഗോത്രത്തിൽ നിന്നുള്ളവരാണ്.
വനിതാ ആരോഗ്യ പ്രവർത്തകരായ ഹൽമി ടിർക്കിയുടെയും സുചിത സിങ്ങിന്‍റയും പ്രവർത്തനത്തെ ബൽറാംപൂർ കളക്ടർ കുന്ദൻ കുമാർ അഭിനന്ദിച്ചു. നിരവധി ഗ്രാമങ്ങളിൽ ഹെൽത്ത് കെയർ ക്യാമ്പുകൾ ആരംഭിക്കുന്നുണ്ടെന്നും അതിന്‍റെ ഭാഗമായി അംഗൺവാടി പ്രവർത്തകർ ആളുകളുടെ ആരോഗ്യനില പരിശോധിക്കാൻ പോകുമെന്നും അദ്ദേഹം പറഞ്ഞു. അതിലൂടെ രക്തസമ്മർദ്ധവും പ്രമേഹവും മറ്റ് ആരോഗ്യ പ്രശ്നങ്ങളുമുള്ള ആളുകളെ കണ്ടെത്താനാകുമെന്നും ബൽറാംപൂർ കലക്ടർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.