നാവിക സേനയിലും വനിതകൾക്ക് തുല്യത നൽകണം -സുപ്രീംകോടതി
text_fieldsന്യൂഡൽഹി: ഇന്ത്യൻ നാവിക സേനയിൽ വനിതകൾക്കും തുല്യതക്കുള്ള അവകാശമുണ്ടെന്ന് സുപ്രീംകോടതി. കരസേനയിലും നാവികസ േനയിലും വനിതകൾക്ക് സ്ഥിരം കമീഷൻ ഉറപ്പാക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു. ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്‍ റെ അധ്യക്ഷതയിലുള്ള ബെഞ്ചിന്‍റേതാണ് വിധി. നാവിക സേനയില്‍ മൂന്നുമാസത്തിനകം വനിതകൾക്ക് സ്ഥിരം കമീഷൻ നടപ്പാക്കണമെന്നും കോടതി ഉത്തരവിട്ടു.
പുരുഷ നാവികൻമാരെക്കാൾ നൈപുണ്യം വനിതാ നാവികർക്കുണ്ട്. വനിത ഓഫീസർമാരെ തുല്യതയോടെ പരിഗണിക്കണമെന്നും സേനയിൽ ലിംഗവിവേചനം പാടില്ലെന്നും കോടതി നിർദേശിച്ചു. രാജ്യത്തിന് വേണ്ടി സേവനം ചെയ്യുന്ന വനിതകൾക്ക് സ്ഥിരം കമീഷൻ അനുവദിക്കാതിരിക്കുന്നത് നീതിനിഷേധമാണെന്ന് ജസ്റ്റസ് ഡി.വൈ ചന്ദ്രചൂഡ് നിരീക്ഷിച്ചു.
വനിതാ നാവിക ഉദ്യോഗസ്ഥരെ യുദ്ധകപ്പലുകളിൽ ജോലിക്ക് നിയോഗിക്കുമെന്ന് കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചു.
രാജ്യത്ത് നിലവില്‍ ഷോര്‍ട്ട് സർവീസ് കമീഷന്‍ അനുസരിച്ചാണ് വനിതകൾ നാവികസേനയില്‍ തുടരുന്നത്. ഇതനുസരിച്ച് 14 വർഷം മാത്രമാണ് വനിതാ ഒാഫീസർമാർക്ക് സേനയിൽ തുടരാനാവുക. സ്ഥിരം കമീഷൻ വരുന്നതോടെ പുരുഷൻമാരെ പോലെ റിട്ടയർമെൻറ് വരെ സ്ത്രീകൾക്കും സേനയിൽ തുടരാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.