പാർലമെൻറിലെ വനിത പ്രാതിനിധ്യം: ഇന്ത്യയെന്താ ഇങ്ങനെ
text_fieldsന്യൂഡൽഹി: ജനപ്രതിനിധി സഭകളിലെ സ്ത്രീ പ്രാതിനിധ്യത്തിൽ ഇന്ത്യ വളരെ പിന്നിൽ. 193 രാജ്യങ്ങളുടെ കണക്കെടുക്കുേമ്പാൾ ഇന്ത്യക്ക് 149ാം സ്ഥാനം. പാകി സ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്താൻ എന്നീ അയൽരാജ്യങ്ങളെക്കാൾ പ ിറകിലാണ് ഇന്ത്യയെന്ന് ആഗോള സംഘടനകളുടെ കണക്കുകൾ ഉദ്ധരിച്ച് ‘ഇന്ത്യ സ്പെ ൻഡ്’ റിപ്പോർട്ട് ചെയ്തു. 2014ലെ ലോക്സഭയിൽ നമുക്കുണ്ടായിരുന്നത് 66 വ നിത അംഗങ്ങളാണ്. 524 സീറ്റുകളിൽ 12.6 ശതമാനം. 2019 ജനുവരി ഒന്നിലെ ലോക ശരാശ രിയാവെട്ട 24.3 ശതമാനവും. അതായത്, ഇന്ത്യയിലെ വനിത പ്രാതിനിധ്യത്തിെ ൻറ ഇരട്ടി.
2014 വരെയുള്ള ആറു ദശകങ്ങളിൽ രാജ്യത്തെ ജനസംഖ്യയിൽ സ്ത്രീകളുടെ അനുപാതം 48.5 ശതമാനമാണെങ്കിലും വനിത എം.പിമാരുടെ പ്രാതിനിധ്യം ആദ്യ ലോക്സഭ നിലവിൽവന്ന 1992 മുതൽ 2014 വരെ ഏഴു ശതമാനത്തിൽനിന്ന് 12.6 ശതമാനം മാത്രമായാണ് ഉയർന്നത്. 1992ൽ 80 ലക്ഷം സ്ത്രീകൾക്ക് ഒരു വനിത എം.പി എന്നതായിരുന്നു നമ്മുടെ കണക്ക്. 2014ലാകെട്ട 90 ലക്ഷത്തിലധികം സ്ത്രീകൾക്ക് ഒരു വനിത എം.പിയാണ് നമുക്കുള്ളത്.
ഇൻറർ പാർലമെൻററി യൂനിയെൻറ ഇക്കൊല്ലം ജനുവരി ഒന്നിലെ കണക്കനുസരിച്ച് പാർലമെൻറിലെ വനിത പ്രാതിനിധ്യത്തിൽ ഏറ്റവും മുന്നിൽനിൽക്കുന്നത് റുവാണ്ടയാണ്. 80 അംഗ അധോസഭയിൽ അവർക്ക് 49 വനിത എം.പിമാരുണ്ട്. 1,11,000 സ്ത്രീകൾക്ക് ഒരു വനിത എം.പി. ദേശീയ പാർലമെൻറുകളിൽ വനിത പ്രാതിനിധ്യം വർധിക്കുന്നതായി യൂനിയൻ മാർച്ച് അഞ്ചിന് പുറപ്പെടുവിച്ച വാർത്തക്കുറിപ്പിൽ വ്യക്തമാക്കുന്നു. പാർലമെൻറുകളിലെ വനിത പ്രാതിനിധ്യം ആഗോളതലത്തിൽ 1995ൽ 11.3 ശതമാനമായിരുന്നപ്പോൾ 2008ൽ 18.3 ശതമാനമായി ഉയർന്നു. പാർലമെൻറുകളിലെ വനിത പ്രാതിനിധ്യത്തിൽ മുന്നിലുള്ളത് റുവാണ്ട കഴിഞ്ഞാൽ നമീബിയ, ദക്ഷിണാഫ്രിക്ക എന്നീ ആഫ്രിക്കൻ രാജ്യങ്ങൾതന്നെ. ആദ്യത്തെ 10 രാജ്യങ്ങളിൽ ഒരു ഏഷ്യൻ രാജ്യം പോലുമില്ല.
ഇന്ത്യയിൽ നിയമസഭകളിലെ സ്ത്രീ പ്രാതിനിധ്യം പാർലമെൻറിനേക്കാൾ കുറവാണ്. 2012ലെ ഒൗദ്യോഗിക കണക്കനുസരിച്ച് നിയമസഭകളിലെ വനിത പ്രാതിനിധ്യത്തിൽ മുന്നിലെത്തിയത് ബിഹാർ, ഹരിയാന, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളാണ്. മിസോറം, നാഗാലാൻഡ്, പുതുശ്ശേരി എന്നീ നിയമസഭകളിൽ ഒരു വനിത പ്രതിനിധി പോലുമില്ല. ജനപ്രതിനിധി സഭകളിൽ സ്ത്രീ പ്രാതിനിധ്യം കുറയാൻ കാരണം രാജ്യത്തെ പുരുഷ കേന്ദ്രീകൃത രാഷ്ട്രീയ വ്യവസ്ഥയാണെന്ന് ഇക്കണോമിക് ആൻഡ് പൊളിറ്റിക്കൽ വീക്ലി ചൂണ്ടിക്കാട്ടിയിരുന്നു. പാർലമെൻറിലും നിയമസഭകളിലും വനിത സംവരണം ഏർപ്പെടുത്താത്തതും സ്ത്രീകൾക്ക് ടിക്കറ്റ് നൽകാൻ രാഷ്ട്രീയ പാർട്ടികൾ മടിക്കുന്നതും വനിതകൾക്ക് രാഷ്ട്രീയത്തിലിറങ്ങാൻ കുടുംബത്തിെൻറ പിന്തുണയില്ലാത്തതുമൊക്കെ ഇതിെൻറ കാരണമാണെന്നാണ് വാരിക പറയുന്നത്.
വനിത അംഗങ്ങൾ പ്രതിനിധാനംചെയ്യുന്ന മണ്ഡലങ്ങളിൽ കൂടുതൽ സാമ്പത്തിക പുരോഗതിയുണ്ടാവുന്നു എന്നും റിപ്പോർട്ടുകളിൽ പറയുന്നു. എക്യരാഷ്ട്രസഭയുടെ യൂനിവേഴ്സിറ്റി വേൾഡ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ െഡവലപ്മെൻറ് ഇക്കണോമിക്സ് റിസർച്ച് 2018ൽ നടത്തിയ പഠനത്തിൽ ഇക്കാര്യം അടിവരയിടുന്നു. പുരുഷന്മാരെ അപേക്ഷിച്ച് ഇന്ത്യയിലെ വനിത സാമാജികർ സ്വന്തം മണ്ഡലങ്ങളിൽ 1.8 ശതമാനത്തോളം സാമ്പത്തിക വളർച്ചയുണ്ടാക്കിയിട്ടുണ്ടെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. കുടിവെള്ളം, റോഡ് തുടങ്ങിയ മേഖലകളിലാണ് സ്ത്രീകൾ പുരുഷന്മാരെ കവച്ചുവെക്കുന്ന പ്രവർത്തനങ്ങൾ നടത്തുന്നത്.
പഞ്ചായത്ത് ഭരണ സ്ഥാപനങ്ങളിൽ രാജ്യത്ത് സ്ത്രീപ്രാതിനിധ്യം മെച്ചമാണെന്ന് പറയാം. 14 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും പഞ്ചായത്തുകളിൽ 50 ശതമാനമോ അതിലധികമോ വനിത അംഗങ്ങളുണ്ട്. 2018 ഏപ്രിൽ അഞ്ചിന് ലോക്സഭയിൽ വ്യക്തമാക്കിയതാണിത്. രാജസ്ഥാനും ഉത്തരാഖണ്ഡുമാണ് 56 ശതമാനം പ്രാതിനിധ്യവുമായി മുന്നിൽ നിൽക്കുന്നത്.
കോൺഗ്രസ് അധികാരത്തിൽ വന്നാൽ പാർലമെൻറിലും നിയമസഭകളിലും സ്ത്രീകൾക്ക് 33 ശതമാനം സംവരണം ഏർപ്പെടുത്തുമെന്നാണ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ വാഗ്ദാനം. ലോക്സഭ സീറ്റുകളിൽ 33 ശതമാനം വനിതകൾക്കായി മാറ്റിവെച്ചിട്ടുണ്ട് ഒഡിഷയിലെ ബിജു ജനതാദൾ. പശ്ചിമ ബംഗാളിലെ തൃണമൂൽ കോൺഗ്രസ് പുറത്തുവിട്ട ലോക്സഭ സ്ഥാനാർഥി പട്ടികയിൽ 41 ശതമാനം സ്ത്രീകളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.