സമ്മതമില്ലാതെ രാത്രി ജോലിക്ക് സ്ത്രീകളെ നിയോഗിക്കരുതെന്ന് യു.പി. സർക്കാർ
text_fieldsലഖ്നോ: സംസ്ഥാനത്ത് രാത്രി ജോലിയിൽ സ്ത്രീകളെ നിയോഗിക്കരുതെന്ന് ഉത്തർ പ്രദേശ് സർക്കാർ. രാവിലെ ആറിന് മുമ്പും വൈകീട്ട് ഏഴിന് ശേഷവും സ്ത്രീകളെ ജോലിക്ക് നിയോഗിക്കണമെങ്കിൽ അവരുടെ രേഖാമൂലമുള്ള സമ്മതം ആവശ്യമാണ്. അധികൃതർ സൗജന്യ യാത്ര, ഭക്ഷണം, മേൽപ്പറഞ്ഞ സമയത്ത് നടക്കുന്ന ജോലിക്ക് ആവശ്യമായ മേൽനോട്ടം എന്നിവ നൽകണമെന്നും ഉത്തരവിൽ പറയുന്നു.
ആറിന് മുമ്പും രാത്രി ഏഴിന് ശേഷവും ജോലി ചെയ്യാൻ സമ്മതമില്ലാത്ത സ്ത്രീകൾക്കെതിരെ നടപടി സ്വീകരിക്കുകയോ ജോലിയിൽ നിന്ന് പിരിച്ചു വിടുകയോ ചെയ്യരുതെന്നും ഉത്തരവിൽ വ്യക്തമാക്കി. .
ജോലിസ്ഥലത്ത് സുരക്ഷിത സാഹചര്യം ഒരുക്കുന്നതിനാണ് ഇത്തരമൊരു നിയമം കൊണ്ടു വന്നതെന്നാണ് സർക്കാർ പറയുന്നത്.
തൊഴിലിടങ്ങളിലെ ലൈംഗികാതിക്രമങ്ങൾ തടയുന്നതിനും സ്ത്രീ തൊഴിലാളികൾക്ക് സുരക്ഷിതമായ തൊഴിൽ അന്തരീക്ഷം ഒരുക്കുന്നതിനുമുള്ള ചുമതല തൊഴിലുടമയിൽ നിക്ഷിപ്തമായിരിക്കും. മാത്രമല്ല, സ്ഥാപനങ്ങളിൽ ലൈംഗികാതിക്രമം തടയുന്നതിനായി പരാതി സംവിധാനം ഏർപ്പെടുത്താൻ ഉത്തരവ് പ്രകാരം തൊഴിലുടമ ബാധ്യസ്ഥനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.