സഹായിക്കാനെത്തിയവനെ കൊള്ളയടിച്ച യുവതികൾ പിടിയിൽ
text_fieldsന്യൂഡൽഹി: സഹായത്തിനായി നിലവിളിച്ചവർക്ക് അരികിലെത്തിയയാളെ കൊള്ളയടിച്ച യുവതികൾ പിടിയിൽ. ഡൽഹിയിലെ മുൽചന്ദ് മെട്രോ സ്റ്റേഷന് സമീപത്തുവെച്ച് യുവാവിെൻറ പഴ്സുമായി കടന്ന സ്വീറ്റി,മുസ്കാൻ എന്നിവരാണ് പിടിയിലായത്.
മെട്രോ സ്റ്റേഷനു സമീപത്തു നിന്ന് സഹായിക്കണേയെന്ന് നിലവിളിക്കുകയായിരുന്ന യുവതികൾക്കരികിൽ ബൈക്ക് യാത്രികൻ വണ്ടി നിർത്തുകയും എന്തുപറ്റിയെന്ന് ചോദിക്കുകയും ചെയ്തു. ഉടൻ മുസ്കാൻ എന്ന യുവതി ഇയാളെ അടിക്കുകയും ബൈക്കിൽ നിന്ന് തള്ളി താഴെയിടുകയും ചെയ്തു. ഇൗ സമയം സ്വീറ്റി ഇയാളുടെ പേഴ്്സ് തട്ടിയെടുക്കുകയും ഇരുവരും ലജ്പത് നഗറിലേക്കുള്ള റിങ് റോഡിലൂടെ ഒാടുകയുമായിരുന്നു. ബൈക്ക് യാത്രികൻ സ്ത്രീകളെ പിന്തുടരുന്നത് ശ്രദ്ധയിൽ പെട്ട പൊലീസ് കാര്യമന്വേഷിക്കുകയും അവരെ പിടികൂടുകയുമായിരുന്നു. യുവതികളിൽ നിന്നും പഴ്സ് കണ്ടെടുത്തു.
ഇവർ നേരത്തെയും സമാനമായ രീതിയിൽ പിടിച്ചുപറി നടത്തിയിട്ടുണ്ട്. ഭർത്താവ് ഉപേക്ഷിച്ചതിനാൽ ജീവിത മാർഗമില്ലാതെയാണ് പിടിച്ചുപറിക്ക് ശ്രമിച്ചതെന്ന് യുവതികൾ പൊലീസിനോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.