രാജിക്കൊരുങ്ങിയ ബിരേൻ സിങ്ങിനെ തടഞ്ഞ് അണികൾ; രാജിവെക്കില്ലെന്ന് മുഖ്യമന്ത്രി
text_fieldsഇംഫാൽ: മണിപ്പൂരിൽ ഗവർണർക്ക് മുമ്പാകെ രാജി സന്നദ്ധത അറിയിക്കാനൊരുങ്ങിയ മുഖ്യമന്ത്രി ബിരേൻ സിങ്ങിനെ തടഞ്ഞ് അണികൾ. രാജ്ഭവനിലെത്തി മുഖ്യമന്ത്രി രാജി നൽകുമെന്ന വാർത്തകൾ പരന്നതോടെയാണ് അണികൾ മുഖ്യമന്ത്രിയുടെ യാത്ര തടഞ്ഞത്.
രാജ്ഭവന് മുന്നിലെ റോഡിൽ സ്ത്രീകളടക്കമുള്ള അനുയായികൾ നിരന്നതോടെ മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിന് മുന്നോട്ട് പോകാനായില്ല. സ്ത്രീകൾ മുഖ്യമന്ത്രിയുടെ രാജിക്കത്ത് വലിച്ചു കീറുന്നതിന്റെ ദൃശ്യങ്ങളും രാജിവെക്കരുതെന്ന് അഭ്യർഥിക്കുന്നതിന്റെ ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്.
ഇതോടെ മുഖ്യമന്ത്രി ഗവർണറെ കാണാനുള്ള ശ്രമം ഉപേക്ഷിച്ചു. രാജിവെക്കില്ലെന്ന് അണികളോട് ബിരേൻ സിങ് പറഞ്ഞതായാണ് വിവരം.
നാട്ടുകാരുടെ വൻ പിന്തുണയുള്ളതിനാൽ താൻ രാജിവെക്കില്ലെന്ന് ബിരേൻ സിങ് പറഞ്ഞു. ഈ നിർണായക സമയത്ത് മുഖ്യമന്ത്രി പദത്തിൽ നിന്ന് രാജിവെക്കില്ലെന്ന് വ്യക്തമാക്കുന്നുവെന്ന് ബിരേൻ സിങ് ട്വീറ്റ് ചെയ്തു.
നേരത്തെ, മണിപ്പൂരിൽ വംശീയ സംഘർഷം രൂക്ഷമായതോടെ ഒന്നുകിൽ രാജിവെക്കുകയോ അല്ലെങ്കിൽ കേന്ദ്രം തീരുമാനമെടുക്കുകയോ ചെയ്യുമെന്ന് അദ്ദേഹത്തോട് നേതാക്കൾ പറഞ്ഞതായി റിപ്പോർട്ടുണ്ടായിരുന്നു. അതു പ്രകാരം രാജിവെക്കാൻ ഗവർണറെ കാണാനൊരുങ്ങവെയാണ് അനുയായികൾ മുഖ്യമന്ത്രിയെ തടഞ്ഞത്. അനുയായികളുടെ പിന്തുണയുണ്ടെന്ന് കാണിച്ച് രാജി നാടകം കളിക്കുകയായിരുന്നു ബിരേൻ സിങ് എന്ന ആരോപണവും ഉയരുന്നുണ്ട്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.