വനിത ബില്ലിന്റെ പേരിൽ ലിപ്സ്റ്റിക്കിട്ട, തലമുടി മുറിച്ച സ്ത്രീകൾ മുന്നോട്ട് വരും -ആർ.ജെ.ഡി നേതാവിന്റെ പരാമർശം വിവാദമായി
text_fieldsന്യൂഡൽഹി: വനിത ബില്ലിന്റെ പേരിൽ മുതിർന്ന ആർ.ജെ.ഡി നേതാവ് അബ്ദുൾ ബാരി നടത്തിയ സ്ത്രീ വിരുദ്ധ പരാമർശം വിവാദത്തിൽ. ഈ മാസാദ്യം പാർലമെന്റിൽ പാസാക്കിയ വനിത ബില്ലിന്റെ പേരിൽ ലിപ്സ്റ്റിക്കും കട്ട് ചെയ്ത മുടിയുമായി സ്ത്രീകൾ മുന്നോട്ട് വരുമെന്നാണ് ആർ.ജെ.ഡി നേതാവ് പറഞ്ഞത്. ബിഹാറിലെ മുസാഫർപൂരിൽ ഒരു പരിപാടിയിൽ സംസാരിക്കവെയായിരുന്നു സിദ്ദിഖിയുടെ പരാമർശം.
അതേസമയം, തന്റെ പാർട്ടി ബില്ലിനെ പിന്തുണക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. നിലവിൽ ബില്ലിന്റെ വിമർശകനാണിദ്ദേഹം. ഒ.ബി.സി സ്ത്രീകൾക്കായി വനിത ബില്ലിൽ സംവരണം വേണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. ഗ്രാമീണർ പങ്കെടുത്ത റാലിയിൽ അവർക്ക് എളുപ്പം മനസിലാകുന്ന ഭാഷയാണ് താൻ ഉപയോഗിച്ചതെന്നായിരുന്നു പരാമർശത്തെ കുറിച്ച് സിദ്ധീഖ് പ്രതികരിച്ചത്.
ഈ പരാമർശം ആർ.ജെ.ഡി നേതാവിന്റെ മാനസികാവസ്ഥയാണ് കാണിക്കുന്നതെന്ന് കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ കൗശൽ കിഷോർ ആരോപിച്ചു. ഇത്തരം പ്രസ്താവനകൾ സ്ത്രീകളെ വേദനിപ്പിക്കുമെന്ന് രാജ്യ സഭ എം.പി മഹുവ മാജി മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.