ദരിദ്ര കുടുംബങ്ങളിലെ 30 ശതമാനം പെൺകുട്ടികളും സ്കൂളിൽ പോയിട്ടില്ലെന്ന് പഠനം
text_fieldsന്യൂഡൽഹി: രാജ്യത്തെ ദരിദ്രകുടുംബങ്ങളിൽ 30 ശതമാനം പെൺകുട്ടികളും സ്കൂളിൽ ഒരുതവ ണപോലും പോയിട്ടില്ലെന്ന് റൈറ്റ് ടു എജുേക്കഷൻ ഫോറത്തിെൻറ പഠനം പറയുന്നു. ലോകം വനിതദിനം ആചരിക്കുേമ്പാൾ ഇന്ത്യയിൽ 15 മുതൽ 18 വയസ്സുവരെയുള്ള പെൺകുട്ടികളിൽ 40 ശതമ ാനത്തിനും വിദ്യാഭ്യാസം ലഭിക്കുന്നില്ലെന്ന് ഫോറം കൺവീനർ അംബരീഷ് റായ് പറഞ്ഞു.
ദരിദ്ര കുടുംബങ്ങളിലെ 30 ശതമാനം പെൺകുട്ടികളും ക്ലാസ് മുറി കണ്ടിട്ടില്ല. രാജ്യത്ത് ആൺകുട്ടികളും പെൺകുട്ടികളും അടക്കം ആറു കോടി പേരാണ് വിദ്യാഭ്യാസം ലഭിക്കാതെ പുറത്തുള്ളത്. വിദ്യാഭ്യാസം ലഭിച്ചവരിൽ 25 ശതമാനം ആൺകുട്ടികൾക്കും 25 ശതമാനം പെൺകുട്ടികൾക്കും രണ്ടാം ക്ലാസ് നിലവാരത്തിലുള്ളവ വായിക്കാൻ പോലും സാധിക്കുന്നില്ല. രാജ്യത്ത് പ്രാഥമിക വിദ്യാഭ്യാസ മേഖലയിൽ 17.5 ശതമാനം അധ്യാപക തസ്തികകളും സെക്കൻഡറി മേഖലയിൽ 14.8 ശതമാനം തസ്തികളും ഒഴിഞ്ഞുകിടക്കുകയാണ്.
പ്രൈമറി അധ്യാപകരിൽ 70 ശതമാനം മാത്രമാണ് യോഗ്യരായിട്ടുള്ളത്. രാജ്യത്തിെൻറ മൊത്തം വരുമാനത്തിൽ ചുരുങ്ങിയത് ആറു ശതമാനം വിദ്യാഭ്യാസ മേഖലയിൽ ചെലവഴിക്കണമെന്ന് കോത്താരി കമീഷൻ നിർദേശിച്ചിരുന്നു. എന്നാൽ, നിലവിൽ ഇത് 2.7 ശതമാനം മാത്രമാണെന്ന് അംബരീഷ് റായ് വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.