വനിത സംവരണ ബിൽ വെറും വാചകമടി; സ്ത്രീകളെ കബളിപ്പിക്കുകയാണ് ഉദ്ദേശമെന്നും ആം ആദ്മി പാർട്ടി
text_fieldsന്യൂഡൽഹി: സ്ത്രീകളെ കബളിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് കേന്ദ്ര സർക്കാർ വനിതാ സംവരണ ബിൽ കൊണ്ടുവന്നതെന്ന് ആം ആദ്മി പാർട്ടി. 2029ന് മുമ്പ് ഇത് നടപ്പാക്കില്ലെന്ന് ജനസംഖ്യാ കണക്കെടുപ്പും മണ്ഡല പുനർനിർണയവും നടത്തുന്നവരോട് ഉറപ്പ് വരുത്തിയിട്ടുണ്ടെന്നും മുതിർന്ന എ.എ.പി നേതാവ് സഞ്ജയ് സിങ് പറഞ്ഞു.
"പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഗ്ദാനങ്ങളെല്ലാം വെറും വാചകമടികൾ മാത്രമായി മാറുകയാണ്. വനിതാ സംവരണ ബില്ലും അങ്ങനെയാണ്. സ്ത്രീകളെ കബളിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് കൊണ്ടുവന്നത്. 'മഹിളാ ബേവക്കൂഫ് ബനാവോ (സ്ത്രീകളെ വിഢികളാക്കുന്ന) ബില്ലാണ്' ഇതെന്ന് ഞങ്ങൾ തുടർച്ചയായി പറയും"-സഞ്ജയ് സിങ് പറഞ്ഞു.
ആം ആദ്മി പാർട്ടി ബില്ലിനെ പിന്തുണക്കുന്നു. എന്നാൽ 2024ലെ തെരഞ്ഞെടുപ്പിലും ഇത് നടപ്പാക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും സഞ്ജയ് സിങ് വാർത്തസമ്മേളനത്തിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.