വനിത സംവരണ ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം
text_fieldsന്യൂഡൽഹി: ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും വനിതകൾക്ക് 33 ശതമാനം സീറ്റ് സംവരണം ചെയ്യുന്ന ബില്ലിന് രാഷ്ട്രപതി ദ്രൗപദി മുർമു അംഗീകാരം നൽകി. വ്യാഴാഴ്ചയാണ് രാഷ്ട്രപതി ബില്ലിൽ ഒപ്പുവെച്ചതെന്ന് നിയമമന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
ഇനിമുതൽ ഭരണഘടനാ (106ാം ഭേദഗതി) നിയമം എന്നായിരിക്കും ബിൽ അറിയപ്പെടുക. കേന്ദ്ര സർക്കാർ ഗസറ്റിൽ വിജ്ഞാപനം ചെയ്യുന്നതോടെ നിയമം പ്രാബല്യത്തിൽ വരും. എന്നാൽ, അടുത്ത സെൻസസും അതിനെത്തുടർന്ന് മണ്ഡല പുനർനിർണയവും നടത്തിയശേഷമേ വനിതസംവരണം നടപ്പാക്കൂവെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
സെപറ്റംബർ 18 മുതൽ 22 വരെ ചേർന്ന പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിലാണ് ലോക്സഭയും രാജ്യസഭയും ബിൽ പാസാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.