പുഴുവരിച്ച അരികൊണ്ട് ആരതിയുഴിഞ്ഞ് വോട്ട് ചോദിക്കാനെത്തിയ എം.എൽ.എക്കെതിരെ സ്ത്രീകളുടെ പ്രതിഷേധം
text_fieldsചെന്നൈ: തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികൾ തങ്ങളുടെ മണ്ഡലം കേന്ദ്രീകരിച്ച് പ്രചാരണം ശക്തമാക്കുന്നതിനിടെ പ്രതിഷേധം പതിവാണ്. സിറ്റിങ് എം.എൽ.എമാർക്കാണ് പലപ്പോഴും ഇത്തരം പ്രതിഷേധങ്ങൾ കൂടുതലായി നേരിടേണ്ടിവരിക. തമിഴ്നാട്ടിൽ എ.ഐ.എ.ഡി.എം.കെ എം.എൽ.എ മാണിക്യത്തിെന വോട്ടർമാർ സ്വീകരിച്ച രീതിയാണ് ഇപ്പോൾ പ്രധാന ചർച്ച. മധുര ജില്ലയിലെ ഷോലവന്ദൻ മണ്ഡലത്തിലാണ് സംഭവം.
മണ്ഡലത്തിലെ സേവക്കാട് ഗ്രാമത്തിൽ എം.എൽ.എ എത്തിയതോടെ നിരവധി സ്ത്രീകൾ വരിവരിയായി അണിനിരക്കുകയായിരുന്നു. കൈയിൽ ഒരു പാത്രത്തിൽ അരിയുമായാണ് സ്വീകരണം. സ്ത്രീകൾ എം.എൽ.എയെ ആരതി ഉഴിയാൻ തുടങ്ങിയതോടെയാണ് പാത്രത്തിലെ അരി ശ്രദ്ധയിൽപ്പെടുന്നത്. സാധാരണ നിറമോ ഗുണമോ ഇല്ലാത്ത കറുപ്പും മഞ്ഞയും കലർന്ന പുഴുവരിച്ച അരിയാണ് സ്ത്രീകളുടെ പാത്രത്തിൽ. റേഷൻ കടകളിലൂടെ വിതരണം ചെയ്യുന്ന ഗുണനിലവാരമില്ലാത്ത അരിയാണ് സ്ത്രീകൾ ആരതി ഉഴിയാൻ ഉപയോഗിച്ചത്. എം.എൽ.എയോടുള്ള പ്രതിഷേധത്തിന്‍റെ ഭാഗമായായിരുന്നു ഇത്. സ്ത്രീകൾ എം.എൽ.എക്കെതിരെ പ്രതിഷേധിക്കുന്നതിന്‍റെ വിഡിയോയും പുറത്തുവന്നു.
'ഇത് ഞങ്ങൾക്ക് എങ്ങനെ കഴിക്കാൻ സാധിക്കും? ഞങ്ങൾ മനുഷ്യൻമാരല്ലേ? ഞങ്ങൾ വിശ്വസ്തരായ എ.ഐ.എ.ഡി.എം.കെ വോട്ടർമാരാണ്. പക്ഷേ രണ്ടിലക്ക് വോട്ട് ചെയ്തതുകൊണ്ട് ഞങ്ങൾക്ക് എന്താണ് നേട്ടം. എന്തെങ്കിലും ഞങ്ങൾക്ക് തിരിച്ചുനൽകുന്നുേണ്ടാ?' -ഒരു സ്ത്രീ എം.എൽ.എയോട് ചോദിക്കുന്നതും വിഡിയോയിൽ കാണാം.
എന്നാൽ എം.എൽ.എ സംസാരിക്കാൻ തുടങ്ങിയതോടെ പ്രതിഷേധവും ഉടലെടുത്തു. പിന്നീട് ബന്ധപ്പെട്ട ഉേദ്യാഗസ്ഥരെ ഗ്രാമത്തിലേക്ക് വിളിച്ചുവരുത്തി പ്രശ്നം പരിഹരിക്കാമെന്ന് എം.എൽ.എ ഉറപ്പുനൽകിയതോടെയാണ് പ്രചാരണം തുടരാൻ അനുവാദം നൽകിയത്. ഏപ്രിൽ ആറിന് ഒറ്റഘട്ടമായാണ് തമിഴ്നാട്ടിൽ തെരഞ്ഞെടുപ്പ്. മേയ് രണ്ടിന് ഫലം പുറത്തുവിടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.