'ഇൗ കൊടി അവർ അർഹിക്കുന്നില്ല'; സ്വാതന്ത്ര്യ ദിനത്തിൽ ബി.ജെ.പി നേതാക്കളെ ദേശീയ പതാക ഉയർത്താൻ അനുവദിക്കില്ലെന്ന് കർഷകർ
text_fieldsകാർഷിക നിയമങ്ങൾക്കെതിരേ പ്രക്ഷോഭം നടത്തുന്ന കർഷകർ സ്വാതന്ത്ര്യ ദിനത്തിൽ പ്രക്ഷോഭം ശക്തമാക്കുമെന്ന് പ്രഖ്യാപിച്ചു. കർഷക യൂനിയനുകൾ സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി ബി.ജെ.പിക്ക് മുന്നറിയിപ്പും നൽകി. സ്വാതന്ത്ര്യദിനത്തിൽ ദേശീയ പതാക ഉയർത്താൻ ബിജെപി നേതാക്കളേയും മന്ത്രിമാരെയും അനുവദിക്കില്ലെന്നാണ് കർഷകർ പറയുന്നത്. കൂടാതെ ഹരിയാനയിലുടനീളം വൻ പ്രതിഷേധവും സംഘടിപ്പിക്കും. ഓഗസ്റ്റ് 15 ലെ പ്രക്ഷോഭം ആസൂത്രണം ചെയ്യാൻ യോഗം ചേരാനും കർഷക യൂണിയനുകൾ തീരുമാനിച്ചിട്ടുണ്ട്.
ഹരിയാനയിൽ ട്രാക്ടർ പരേഡ് നടത്തുമെന്നും ബിജെപി നേതാക്കൾക്ക് കരിെങ്കാടി കാണിക്കുമെന്നും കർഷക നേതാവ് ടൈംസ് നൗ റിപ്പോർട്ടറോട് പറഞ്ഞു. 'അവർ ഇൗ കൊടി അർഹിക്കുന്നില്ല'-അദ്ദേഹം പറഞ്ഞു. റിപ്പബ്ലിക് ദിനത്തിൽ വൻ പ്രതിഷേധമാണ് രാജ്യത്ത് സംഘടിപ്പിക്കപ്പെട്ടത്. കർഷകരുടെ പ്രതിഷേധത്തിനിടെ നിരവധി പേർ പോലീസുമായി ഏറ്റുമുട്ടിയിരുന്നു. ചിലർ ചെങ്കോട്ടയിൽ പ്രവേശിക്കുകയും അവിടെ പതാക ഉയർത്തുകയും ചെയ്തു.
സ്വാതന്ത്ര്യ ദിനത്തിൽ ജന്തർമന്തറിൽ പ്രതിഷേധിക്കാൻ കർഷകരെ അനുവദിച്ചിട്ടുണ്ട്. സംയുക്ത കിസാൻ മോർച്ച (എസ്‌കെഎം) യിൽ നിന്ന് 200 പേർക്കാണ് പ്രതിഷേധിക്കാൻ അനുമതിയുള്ളത്. കർഷക പ്രതിഷേധത്തിെൻറ പശ്ചാത്തലത്തിൽ തിങ്കളാഴ്ച ആരംഭിച്ച പാർലമെൻറിെൻറ മൺസൂൺ സെഷനിൽ ദേശീയ തലസ്ഥാനത്ത് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിട്ടുള്ളത്. സിങ്കു, തിക്രി, ഗാസിപ്പൂർ എന്നിവിടങ്ങളിലെ ഡൽഹി അതിർത്തികൾ ഉൾപ്പെടെ പൊലീസ് ബന്തവസ്സിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.