Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബി.ജെ.പി നേതാക്കളെ...

ബി.ജെ.പി നേതാക്കളെ കാലുകുത്താൻ വിടില്ലെന്ന്​ കർഷകർ; പൊലീസുമായി ഏറ്റുമുട്ടൽ

text_fields
bookmark_border
ബി.ജെ.പി നേതാക്കളെ കാലുകുത്താൻ വിടില്ലെന്ന്​ കർഷകർ; പൊലീസുമായി ഏറ്റുമുട്ടൽ
cancel

ന്യൂഡൽഹി: വിവാദമായ മൂന്ന്​​ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട്​ പ്രക്ഷോഭം തുടരുന്ന കർഷകർ ഹരിയാനയിൽ രണ്ടിടത്ത്​ പൊലീസുമായി ഏറ്റുമുട്ടി. ഹരിയാനയിലെ യമുനാനഗർ, ഹിസാർ ജില്ലകളിൽ വിവിധ പരിപാടികളിൽ പ​ങ്കെടുക്കാനെത്തിയ ബി.ജെ.പി നേതാക്കളെ തടഞ്ഞതുമായി ബന്ധപ്പെട്ടാണ്​ സംഘർഷം ഉടലെടുത്തത്​.

മനോഹർ ലാൽ ഖട്ടറിന്‍റെ നേതൃത്വത്തിലുള്ള ഹരിയാനയി​ൽ ബി.ജെ.പി സർക്കാർ കർഷക പ്രക്ഷോഭകർക്കെതിരെ കടുത്ത നടപടികളാണ്​ മാസങ്ങളായി കൈക്കൊള്ളുന്നത്​. ഡൽഹിയിലേക്കുള്ള റോഡുകൾ തടഞ്ഞും ടെലികോം സേവനങ്ങൾ നിർത്തലാക്കിയും സമരക്കാരെ പിന്തിരിപ്പിക്കാൻ ശ്രമിച്ചിരുന്നു. ഈ സാഹചര്യത്തിൽ, യമുനാനഗർ, ഹിസാർ ജില്ലകളിലെ പൊതുപരിപാടികളിൽ ഭരണകക്ഷികളായ ബി.ജെ.പി, ജെ.ജെ.പി (ജൻ നായക് ജനതാ പാർട്ടി) നേതാക്കളെ പ​ങ്കെടുക്കാൻ അനുവദിക്കില്ലെന്ന്​ കർഷക സംഘടനകൾ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

ഹിസാർ ജില്ലയിൽ ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ്​ ഓം പ്രകാശ് ധൻകറിനെ തടയാനാണ്​ സമരക്കാർ സംഘടിച്ചത്​. ഗുരു ജംബേശ്വർ സർവകലാശാലയിലെ പരിപാടിയിൽ സംസാരിക്കാനാണ്​ ഓം പ്രകാശ് വരാനിരുന്നത്​. എന്നാൽ, കർഷക പ്രതിഷേധം കനത്തതോടെ ബി.ജെ.പി നേതാവിന്‍റെ പരിപാടി റദ്ദാക്കിയതായി സർവകലാശാലാ അധികൃതർ അറിയിച്ചു.

സർവകലാശാലയുടെ പ്രധാന ഗേറ്റിൽ ഡെപ്യൂട്ടി പോലീസ് കമ്മീഷണർമാരായ റോഹ്താസ് സിഹാഗ്, രാജ്ബീർ സൈനി എന്നിവരുടെ നേതൃത്വത്തിൽ നിരവധി പൊലീസുകാരെ ​വിന്യസിച്ചിരുന്നു. കഴിഞ്ഞ ദിവസം പ്രതിഷേധം വകവെക്കാതെ പരിപാടി നടത്തിയതാണ്​​ ഇന്ന്​ കർഷകരോഷം ആളിക്കത്താൻ ഇടയാക്കിയത്​.

യമുനാനഗറിൽ പാർട്ടി യോഗത്തിൽ സംസാരിക്കാനെത്തിയ സംസ്ഥാന ഗതാഗത മന്ത്രി മൂൽചന്ദ് ശർമയെയാണ്​ ഇന്ന്​ രാവിലെ കർഷകർ തടഞ്ഞത്​. പ്രക്ഷോഭകരുടെ ഭീഷണിയെത്തുടർന്ന് വേദിയിലും പരിസരത്തും കനത്ത പൊലീസ്​ സന്നാഹം ഏ​ർപ്പെടുത്തിയിരുന്നു. പ്രദേശത്ത്​ ബാരിക്കേഡുകളും സ്​ഥാപിച്ചു. എന്നാൽ, ട്രാക്ടറുകളിൽ എത്തിയ കർഷകർ ബാരിക്കേഡുകൾ തകർത്തു. തടയാനെത്തിയ ​പൊലീസുമായി സംഘർഷം ഉടലെടുക്കുകയായിരുന്നു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HaryanaBJPfarm law
News Summary - "Won't Allow...": Farmers Protest At BJP Events In Two Haryana Districts
Next Story