സ്വവർഗ ലൈംഗികത ഇന്ത്യൻ സൈന്യത്തിൽ അനുവദിക്കില്ലെന്ന് ബിപിൻ റാവത്ത്
text_fieldsന്യൂഡൽഹി: സ്വവർഗ ലൈംഗികത ഇന്ത്യൻ സൈന്യത്തിൽ അനുവദിക്കില്ലെന്ന് കരസേനാ മേധാവി ബിപിൻ റാവത്ത്. സ്വവർഗ ലൈംഗിക തയെ കുറ്റകരമല്ലാതാക്കിയുള്ള സുപ്രീംകോടതി വിധി ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു റാവത്തിെൻറ പരാമർശം. സ്വ വർഗ ലൈംഗികത ഇന്ത്യൻ സൈന്യത്തിൽ അനുവദിക്കാനാവില്ല. ലൈംഗികതയുമായി ബന്ധപ്പെട്ട് ഇന്ത്യൻ സൈന്യത്തിന് അതിേൻറതായ നിയമങ്ങൾ ഉണ്ടെന്നും റാവത്ത് പറഞ്ഞു.
രാജ്യത്തിെൻറ നിയമത്തിന് മുകളിലല്ല സൈന്യം. എന്നാൽ, സൈനികർക്ക് മറ്റ് പൗരൻമാർക്ക് കിട്ടുന്ന എല്ലാ അവകാശങ്ങളും ലഭിക്കണമെന്നില്ല. ചില കാര്യങ്ങൾ സൈന്യത്തിൽ വ്യത്യസ്തമായിരിക്കുമെന്നും ബിപിൻ റാവത്ത് കൂട്ടിച്ചേർത്തു.
സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് സ്വവർഗ ലൈംഗികത കുറ്റകരമാക്കുന്ന ഭരണഘടനയിലെ 377ാം വകുപ്പ് റദ്ദാക്കിയത്. ഭരണഘടനയിലെ തുല്യതക്കുള്ള അവകാശം ലംഘിക്കുന്നതാണ് വകുപ്പെന്ന് കണ്ടെത്തിയായിരുന്നു സുപ്രീംകോടതി ഇത് റദ്ദാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.