പാർട്ടി പേരും ചിഹ്നവും എവിടെയും പോകില്ലെന്ന് ശരത് പവാർ
text_fieldsന്യൂഡൽഹി: എൻ.സി.പി പിളർപ്പിന് പിന്നാലെ പാർട്ടി പേരും ചിഹ്നവും തങ്ങൾക്കൊപ്പം തന്നെയുണ്ടാകുമെന്ന് പ്രഖ്യാപിച്ച് ശരത് പവാർ. ചിഹ്നവും പേരും എവിടെയും പോകാൻ പോവുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. അജിത് പവാർ എന്റെ ഫോട്ടോ ഉപയോഗിക്കുന്നുണ്ട്. ഇത് അംഗീകരിക്കാൻ സാധിക്കില്ല. അവർക്ക് പിന്നിൽ ആരും ഇല്ലെന്നതിന്റെ തെളിവാണ് ഇതെന്നും ശരത് പവാർ പറഞ്ഞു.
പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെങ്കിൽ അജിത് പവാർ എന്നോട് സംസാരിക്കണമായിരുന്നു. മനസിൽ എന്തെങ്കിലുമുണ്ടായിരുന്നെങ്കിൽ അദ്ദേഹത്തിന് എന്നെ സമീപിക്കാമായിരുന്നു. പാർട്ടി വിടാൻ തീരുമാനിച്ച എം.എൽ.എമാരെ ഇനി വിശ്വാസത്തിലെടുക്കില്ലെന്നും ശരത് പവാർ പറഞ്ഞു.
ഞങ്ങൾക്ക് അധികാരത്തിനോട് ആർത്തിയില്ല. ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുകയാണ് പാർട്ടിയുടെ ലക്ഷ്യമെന്നും ശരത് പവാർ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് പാർട്ടി പിളർത്തി അജിത് പവാർ എൻ.ഡി.എ പാളയത്തിലേക്ക് പോയത്. 53ൽ 40ഓളം എൻ.സി.പി എം.എൽ.എമാർ ഒപ്പമുണ്ടെന്നാണ് അജിത്തിന്റെ വാദം. അതേസമയം, 31 പേരാണ് അജിത്തിന് നേരിട്ട് പിന്തുണ അറിയിച്ചത്. ഇവരിൽ രണ്ടുപേർ തിങ്കൾ, ചൊവ്വ ദിവസങ്ങളിലായി പവാർ പക്ഷത്ത് തിരിച്ചെത്തി. അജിത്തിനൊപ്പം പോയ ലോക്സഭ എം.പി മറാത്തി സിനിമ താരം അമോൽ കോലെ കഴിഞ്ഞ ദിവസം പവാർ പക്ഷത്തേക്ക് മടങ്ങിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.