രാംദേവിന്‍റെ കൊറോണ മരുന്നിന് അംഗീകാരം നൽകില്ലെന്ന് മഹാരാഷ്ട്ര
text_fieldsമുംബൈ: ബാബ രാംദേവിന്‍റെ ഉടമസ്ഥതയിലുള്ള പതഞ്ജലി ഗ്രൂപ്പ് പുറത്തിറക്കിയ കോവിഡ് മരുന്നിന്‍റെ വിൽപന അനുവദിക്കില്ലെന്ന് മഹാരാഷ്ട്ര സർക്കാർ. ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖാണ് ഇക്കാര്യം അറിയിച്ചത്. കൃത്യമായ അനുമതിയില്ലാതെ മരുന്നിന്‍റെ വിൽപന അനുവദിക്കാനാവില്ലെന്നാണ് മഹാരാഷ്ട്ര സർക്കാറിന്‍റെ നിലപാട്.
പതഞ്ജലിയുടെ കോവിഡ് മരുന്നായ കൊറോണിലിന്‍റെ ആധികാരികതയെ കുറിച്ച് ഐ.എം.എ ആശങ്കയറിയിച്ച കാര്യവും ട്വീറ്റിൽ മന്ത്രി ചൂണ്ടിക്കാട്ടുന്നുണ്ട്. ലോകാരോഗ്യ സംഘടന, ഐ.എം.എ തുടങ്ങിയ സംഘടനകളുടെ അംഗീകാരമില്ലാതെ മരുന്നിന് അനുമതി നൽകാനാവില്ലെന്നും മന്ത്രി ട്വീറ്റിൽ വ്യക്തമാക്കി.
കേന്ദ്രമന്ത്രി ഹർഷ വർധൻ ഉൾപ്പടെയുള്ളവർ ബാബ രാംദേവിന്‍റെ കോവിഡ് മരുന്നായ കൊറോണിലിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. ലോകാരോഗ്യ സംഘടന ഉൾപ്പടെയുള്ളവരുടെ അംഗീകാരം കൊറോണിലിന് ഉണ്ടെന്ന് രാംദേവ് അവകാശപ്പെട്ടതിന് പിന്നാലെയായിരുന്നു ഹർഷവർധന്‍റെ പിന്തുണ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.