തലകുനിക്കാൻ തയാറല്ല- കഫീൽ ഖാൻ
text_fieldsഗൊരഖ്പൂർ: ആരുടെ മുന്നിലും തലകുനിക്കാൻ പോകുന്നിെല്ലന്ന് ഗോരഖ്പുരിലെ ബി.ആർ.ഡി മെഡിക്കൽ കോളജ് ആശുപത്രിയിലെ മുൻ അസിസ്റ്റൻറ് പ്രഫസർ ഡോ. കഫീൽ ഖാൻ. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ‘‘ദൈവം ദയ കാണിക്കെട്ട. ഞാൻ തലകുനിക്കാൻ പോകുന്നില്ല’’ എന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്.
ഞായറാഴ്ച രാത്രി വെടിയേറ്റ ഡോ. കഫീൽ ഖാെൻറ സഹോദരൻ കാശിഫ് ജമീലിെൻറ കഴുത്തിലെ വെടിയുണ്ട ശസ്ത്രക്രിയയിലൂടെ നീക്കി. ഗോരഖ്പുരിലെ സദർ ആശുപത്രിയിൽനിന്ന് ശസ്ത്രക്രിയ മാറ്റാനുള്ള പൊലീസ് ശ്രമം ചെറുത്താണ് ശസ്ത്രക്രിയ നടത്തിയത്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഗോരഖ്പുരിലുള്ള സമയത്താണ് അദ്ദേഹം വിശ്രമിച്ചിരുന്ന ഗോരഖ്നാഥ് ക്ഷേത്രത്തിന് തൊട്ടടുത്ത് വെടിവെപ്പ് നടന്നത്
ഞായറാഴ്ച രാത്രി തറാവീഹ് (റമദാനിലെ രാത്രി നമസ്കാരം ) കഴിഞ്ഞ് ഇരുചക്ര വാഹനത്തിൽ മടങ്ങുമ്പോൾ ഗോരഖ്നാഥ് ക്ഷേത്രത്തിനടുത്തുള്ള മേൽപാലത്തിൽവെച്ചാണ് മോട്ടോർസൈക്കിളിലെത്തിയ രണ്ട് പേർ കാശിഫിനെ വെടിവെച്ചത്. മൂന്ന് വെടിയുണ്ടകൾ ശരീരത്തിൽ പതിച്ചു. ഉടൻ ഗോരഖ്പുർ സ്റ്റാർ ആശുപത്രിയിൽ പ്രവേശിപ്പിച്ച കാശിഫിനെ അവിടെനിന്ന് അടിയന്തര ശസ്ത്രക്രിയക്കായി സദർ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
എന്നാൽ, അപ്പോഴേക്കും സദർ ആശുപത്രിയിൽ എത്തിയ ഗോരഖ്പുർ എസ്.എസ്.പി ശലഭ് ഠാകുറിെൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘം നിയമപ്രക്രിയ പൂർത്തിയാക്കാനുണ്ടെന്ന് പറഞ്ഞ് ശസ്ത്രക്രിയ തടസ്സെപ്പടുത്താൻ നോക്കി. നാട്ടുകാരുടെയും കുടുംബാംഗങ്ങളുടെയും പ്രതിഷേധത്തിനൊടുവിലാണ് ശസ്ത്രക്രിയ നടത്താൻ പൊലീസ് അനുവദിച്ചത്. വധശ്രമത്തെക്കുറിച്ച് അന്വേഷണം തുടങ്ങിയെന്ന് എസ്.എസ്.പി പറഞ്ഞു. സഹോദരനു നേരേയുണ്ടായ ആക്രമണത്തെ തുടർന്ന് ഗോരഖ്പുർ വിട്ടുപോകില്ലെന്ന് ഡോ. കഫീൽ ഖാൻ പറഞ്ഞു. യോഗി ആദിത്യനാഥ് മുഖ്യപുരോഹിതനായ ഗോരഖ്നാഥ് ക്ഷേത്രത്തിൽനിന്ന് 500 മീറ്റർ മാത്രം അകലെയാണ് വധശ്രമം നടന്നത്. മുഖ്യമന്ത്രി വിശ്രമിക്കുന്ന സ്ഥലത്തിന് ഇത്രയുമടുത്ത് ആക്രമണം നടന്നാൽ സംസ്ഥാനത്തിെൻറ അവസ്ഥ പിെന്നയെന്താണെന്ന് കഫീൽ ചോദിച്ചു. കുടുംബാംഗങ്ങളെ അപായപ്പെടുത്താനുള്ള ശ്രമമുള്ളതിനാൽ പൊലീസ് സംരക്ഷണം വേണമെന്ന് കഫീലിെൻറ മാതാവ് നുസ്ഹത് പർവീൻ ആവശ്യപ്പെട്ടു.
ഗോരഖ്പുരിലെ ബി.ആർ.ഡി ആശുപത്രിയിൽ ഒാക്സിജൻ നിലച്ച് 63 കുഞ്ഞുങ്ങൾ മരിച്ച വേളയിൽ സ്വന്തം ചെലവിൽ ഒാക്സിജനെത്തിച്ച് നിരവധി കുഞ്ഞുങ്ങളെ രക്ഷിച്ച കഫീൽ ഖാൻ യോഗി ആദിത്യനാഥിെൻറ പ്രതികാര നടപടിക്കിരയായി എട്ടു മാസം ജയിലിൽ കഴിഞ്ഞ ശേഷമാണ് ജാമ്യം ലഭിച്ച് പുറത്തുവന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.