കെജ്രിവാളിൽ നിന്നും ഫീസ് വാങ്ങില്ല; പാവങ്ങൾക്ക് വേണ്ടി സൗജന്യമായി വാദിക്കും- രാം ജത്മലാനി
text_fieldsന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് തെൻറ ഫീസ് വഹിക്കാൻ കഴിയില്ലെങ്കിൽ അദ്ദേഹത്തിനു വേണ്ടി വാദിക്കാൻ പണം ആവശ്യപ്പെടില്ലെന്ന് പ്രമുഖ സുപ്രീംകോടതി അഭിഭാഷകൻ രാം ജത്മലാനി. ധനകാര്യമന്ത്രി അരുൺ ജെയ്റ്റ്ലി നൽകിയ ക്രിമിനൽ, സിവിൽ മാനനഷ്ട കേസുകൾ വാദിക്കുന്നതിന് രാം ജത്മലാനിക്ക് കെജ്രിവാൾ 3.8 കോടി രൂപ ഫീസ് നൽകാനുണ്ടെന്ന ആരോപണത്തിന് മറുപടി നൽകുയായിരുന്നു അദ്ദേഹം.
പാവങ്ങൾക്ക് വേണ്ടി സൗജന്യമായി വാദിക്കാൻ താൻ തയാറാണ്. സാധാരണ ജനങ്ങളുടെ നികുതി പണത്തിൽ നിന്നും കെജ്രിവാൾ തനിക്ക് ഫീസ് നൽകേണ്ടതില്ലെന്നും പ്രതിപക്ഷത്തിെൻറ ആരോപണത്തിന് മറുപടിയായി ജത്മലാനി പറഞ്ഞു.
ജെയ്റ്റ്ലി നൽകിയ അപകീർത്തി കേസിൽ തനിക്കുവേണ്ടി വാദിക്കുന്ന അഭിഭാഷകെൻറ ഫീസ് 3.8 കോടി സർക്കാർ ഖജനാവിൽ നിന്നും അനുവദിക്കണമെന്ന് കെജ്രിവാൾ ആവശ്യപ്പെട്ടതായി പ്രതിപക്ഷം ആരോപണമുന്നയിച്ചിരുന്നു. വ്യക്തിപരമായ കാര്യങ്ങൾക്ക് മുഖ്യമന്ത്രി നികുതി വരുമാനത്തിൽ നിന്നും െചലവഴിക്കുകയാെണന്നും വിമർശനമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.