Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമഹാരാഷ്​ട്രയിൽ...

മഹാരാഷ്​ട്രയിൽ ലോക്​ഡൗൺ പ്രഖ്യാപിക്കേണ്ട സാഹചര്യമെത്തിയിട്ടില്ലെന്ന്​ ഉദ്ധവ്​ താക്കറെ

text_fields
bookmark_border
മഹാരാഷ്​ട്രയിൽ ലോക്​ഡൗൺ പ്രഖ്യാപിക്കേണ്ട സാഹചര്യമെത്തിയിട്ടില്ലെന്ന്​ ഉദ്ധവ്​ താക്കറെ
cancel

മുംബൈ: മഹാരാഷ്​ട്രയിൽ നിലവിൽ ലോക്​ഡൗൺ പ്രഖ്യാപിക്കേണ്ട സാഹചര്യമില്ലെന്ന്​ മുഖ്യമന്ത്രി ഉദ്ധവ്​ താക്കറെ. മഹാരാഷ്​ട്രയിൽ​ ലോക്​ഡൗൺ ആവശ്യമായി വന്നേക്കാം. എന്നാൽ, ഇപ്പോൾ അത്​ ആവശ്യമില്ലെന്നാണ്​ തോന്നുന്നതെന്ന്​ അദ്ദേഹം പറഞ്ഞു.

നിലവിൽ സംസ്ഥാനത്ത്​ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ രോഗവ്യാപനം പിടിച്ച്​ നിർത്തിയിട്ടുണ്ട്​. 6.5 ലക്ഷമെന്ന സംഖ്യയിൽ രോഗികളുടെ എണ്ണം നിൽക്കുന്നുണ്ട്​. നമുക്ക്​ ഒരുമിച്ച്​ കോവിഡിനെ നേരിടാമെന്നും താക്കറെ പറഞ്ഞു. 12 കോടി ഡോസ്​ വാക്​സിൻ നിർമാതാക്കളിൽ നിന്ന്​ വാങ്ങുമെന്നും ഇതിനായി ഒറ്റത്തവണ ചെക്ക്​ നൽകുമെന്നും ഉദ്ധവ്​ താക്കറെ കൂട്ടിച്ചേർത്തു.

രാജ്യത്ത്​ ഏറ്റവുമധികം കോവിഡ്​ രോഗികൾ റിപ്പോർട്ട്​ ചെയ്യുന്ന സംസ്ഥാനം മഹാരാഷ്​ട്രയാണ്​. 60,000ലധികം പേർക്കാണ്​ മഹാരാഷ്​ട്രയിൽ പ്രതിദിനം കോവിഡ്​ സ്ഥിരീകരിക്കുന്നത്​. കഴിഞ്ഞ ദിവസവും 65,000ലധികം പേർക്ക്​ രോഗം സ്ഥിരീകരിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Uddhav Thackeray​Covid 19
News Summary - "Won't Reach That Stage": Uddhav Thackeray On Complete Lockdown
Next Story