ഡൽഹി പ്രളയത്തിൽ മുങ്ങുന്നത് ലോകത്തിന് നല്ല സന്ദേശം നൽകില്ല; കേന്ദ്രം ഇടപെടണമെന്ന് കെജ്രിവാൾ
text_fieldsന്യൂഡൽഹി: യമുന നദിയിലെ ജലനിരപ്പ് അപകടകരമായ രീതിയിൽ ഉയരുന്നതിനിടെ കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. യമുന നദിയിലെ ജലനിരപ്പ് 207.55 മീറ്റർ പിന്നിട്ടതോടെ കേന്ദ്രസർക്കാർ ഇടപെടണമെന്ന് കെജ്രിവാൾ ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്ക് കെജ്രിവാൾ കത്തയച്ചിട്ടുണ്ട്.
കഴിഞ്ഞ മൂന്ന് ദിവസമായി ഡൽഹിയിൽ മഴയില്ല. ഹാതികുണ്ഡ് അണക്കെട്ടിലെ വെള്ളം ഹരിയാന യമുന നദിയിലേക്ക് തുറന്നുവിട്ടതാണ് ജലനിരപ്പ് ഉയരാൻ കാരണമെന്ന് കെജ്രിവാൾ പറഞ്ഞു. ബി.ജെ.പി ഭരിക്കുന്ന ഹരിയാനയോട് വെള്ളം തുറന്ന് വിടുന്നത് നിർത്താൻ അമിത് ഷാ ആവശ്യപ്പെടണമെന്ന് കെജ്രിവാൾ പറഞ്ഞു.
ഡൽഹി രാജ്യതലസ്ഥാനമാണ്. ആഴ്ചകൾക്കകം ജി20 യോഗം നടക്കുകയാണ് ഇവിടെ. ഡൽഹിയിലെ പ്രളയം ലോകത്തിന് നല്ല സന്ദേശമല്ല നൽകുക. ഡൽഹിയിലെ ജനങ്ങളെ രക്ഷിക്കണമെന്നും അമിത് ഷാക്ക് എഴുതിയ കത്തിൽ കെജ്രിവാൾ ആവശ്യപ്പെട്ടു. 2013ന് ശേഷം ഇതാദ്യമായാണ് യമുനയിലെ ജലനിരക്ക് 207 മീറ്റർ പിന്നിടുന്നത്. ഞായറാഴ്ച 203.14 മീറ്ററുണ്ടായിരുന്ന ജലനിരപ്പ് തിങ്കളാഴ്ചയാണ് 205.4ലേക്ക് ഉയർന്നത്. പിന്നീട് ഇത് 207 മീറ്ററിലേക്ക് എത്തുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.