രാംജാസ് കോളജിലെ ആക്രമണം അനുവദിക്കില്ലെന്ന് ഡൽഹി പൊലീസ്
text_fieldsന്യൂഡൽഹി: ഡൽഹി യൂണിവേഴ്സിറ്റി കീഴിലെ രാംജാസ് കോളജിൽ ബുധനാഴ്ച നടന്ന ആക്രമണ പ്രവർത്തനങ്ങൾ അനുവദിക്കാൻ കഴിയില്ലെന്ന് ഡൽഹി പോലീസ്. ഇത് രാജ്യ തലസ്ഥാനമാണ് ഇവിടെ നടക്കുന്ന ആക്രമണ പ്രവർത്തനങ്ങൾ ഒരു തരത്തിലും അനുവദിക്കാനാവില്ലെന്ന് ഡൽഹി പൊലീസ് കമീഷണർ അമൂല്യ പട്നായിക് പറഞ്ഞു.
സീനിയർ പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ഡൽഹി അസിസ്റ്റൻറ് പൊലീസ് കമീഷണർ ദിപേന്ദ്ര പതക് അറിയിച്ചു. ചില പൊലീസുകാരുടെ ഭാഗത്ത് നിന്ന് തെറ്റായ സമീപനം ഉണ്ടായതായി അദ്ദേഹം പറഞ്ഞു. എങ്കിലും നിയമത്തിെൻറ പരിധിക്കുള്ളിലാണ് നിൽക്കുന്നതെന്ന് വിദ്യാർഥികളും ഉറപ്പ് വരുത്തണമെന്നും പതക് നിർദ്ദേശിച്ചു.
അതേ സമയം ഡൽഹി രാംജാസ് കൊളജിൽ ആക്രമണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ വിദ്യാർഥികൾക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഇന്നും കോളജിൽ ക്ലാസുകൾ നടന്നില്ല. കഴിഞ്ഞ വർഷം രാജ്യേദ്രാഹ കുറ്റം ചുമത്തി ജെ.എൻ.യുവിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്ത ഉമർ ഖാലിദിെൻറ പരിപാടിയുമായി ബന്ധപ്പെട്ടാണ് രാംജാസ് േകാളജിൽ സംഘർഷമുണ്ടായത്. പരിപാടി നടത്താൻ അനുവദിക്കില്ലെന്ന് ബി.ജെ.പിയുടെ വിദ്യാർഥി വിഭാഗമായ എ.ബി.വി.പി നിലപാടെടുക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.