പാർലമെൻറിൽ മതപരമായ മുദ്രാവാക്യം അനുവദിക്കില്ല -സ്പീക്കർ
text_fieldsന്യൂഡൽഹി: പാർലമെൻറിൽ മതപരമായ മുദ്രാവാക്യങ്ങൾ അനുവദിക്കില്ലെന്ന് സ്പീക്കർ ഓം ബിർല. പ്ലക്കാർഡുകൾക്കും മുദ്ര ാവാക്യങ്ങൾക്കുമുള്ള സ്ഥലമല്ല പാർലമെൻറ്. അതെല്ലാം കാണിക്കാനും പ്രകടിപ്പിക്കാനുമുള്ള സ്ഥലം പുറത്തുണ്ട്. നിങ ്ങൾക്ക് ഇവിടെ വന്ന് സംസാരിക്കാം, സർക്കാറിനെതിരെ ആരോപണം ഉന്നയിക്കാം. പക്ഷേ ഇത്തരം കാര്യങ്ങളൊന്നും ഇവിടെ ചെയ് യരുത് -സ്പീക്കർ പറഞ്ഞു.
എം.പിമാരുടെ സത്യപ്രതിജ്ഞാ സമയത്ത് മതപരമായ മുദ്രാവാക്യങ്ങൾ ഉയർന്നതിൽ അദ്ദേഹം അതൃപ്തി അറിയിച്ചു. ഇനിയും അങ്ങിനെ സംഭവിക്കുമോ എന്നറിയില്ല. പക്ഷേ, പാർലമെൻറ് അതിന്‍റെ നിയമമനനുസരിച്ച് മുന്നോട്ട് കൊണ്ടുപോകാൻ ശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
രാജസ്ഥാനിൽ നിന്നുള്ള ബി.ജെ.പി എം.പിയാണ് 17-ാം ലോക്സഭയുടെ സ്പീക്കറായി ചുമതലയേറ്റ ഓം ബിർല. സ്പീക്കറെ സ്വഗതം ചെയ്തുകൊണ്ട് സംസാരിച്ച കോൺഗ്രസിന്‍റെ അധീർ രഞ്ജൻ ചൗധരിയാണ് കഴിഞ്ഞദിവസം സഭയിൽ മുദ്രാവാക്യങ്ങൾ ഉയർന്ന കാര്യം ഓർമ്മിപ്പിച്ചത്.
രാഷ്ട്രീയ എതിരാളികളുടെ സത്യപ്രതിജ്ഞ ‘ജയ് ശ്രീറാം’, ‘ഭാരത് മാതാ കീ ജയ്’ വിളികൾകൊണ്ടായിരുന്നു ബി.ജെ.പി എം.പിമാർ എതിരേറ്റത്. ബിസ്മി ചൊല്ലിയും തക്ബീർ മുഴക്കിയും മുസ്ലിം എം.പിമാർ മറുപടി കൊടുക്കുകയും ചെയ്തിരുന്നു. ഓൾ ഇന്ത്യ മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമീൻ നേതാവ് അസദുദ്ദീൻ ഉവൈസി തെൻറ പ്രതിജ്ഞ ജയ് ഭീം, ജയ് മീം, തക്ബീർ, അല്ലാഹു അക്ബർ, ജയ് ഹിന്ദ് എന്നു വിളിച്ചാണ് അവസാനിപ്പിച്ചത്. തൃണമൂൽ കോൺഗ്രസ് നേതാവ് അബൂ താഹിർ ബിസ്മി ചൊല്ലി തുടങ്ങി തക്ബീറിലാണ് സത്യപ്രതിജ്ഞ അവസാനിപ്പിച്ചത്.
സത്യപ്രതിജ്ഞ വാചകം നിശ്ചയിച്ച വാചകങ്ങളിൽതന്നെ നടത്തണമെന്നും ജയ് ശ്രീറാം, ഭാരത് മാതാ കീ ജയ് എന്നിവയടക്കമുള്ള കൂട്ടിച്ചേർക്കലുകൾ പാടില്ലെന്നും കഴിഞ്ഞ ദിവസം പ്രോടെം സ്പീക്കർ നൽകിയ റൂളിങ് ധിക്കരിച്ചാണ് ബി.ജെ.പി എം.പിമാർ സത്യപ്രതിജ്ഞ ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.