Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപൗരത്വ പട്ടികയിൽ...

പൗരത്വ പട്ടികയിൽ ഇല്ലാത്ത കുട്ടികളെ രക്ഷിതാക്കളിൽ നിന്ന്​ മാറ്റില്ല -കേന്ദ്രം

text_fields
bookmark_border
supreme court 06.08.2019
cancel

ന്യൂഡൽഹി: ദേശീയ പൗരത്വ പട്ടികയിൽ ഉൾപ്പെടാത്ത കുട്ടികളെ രക്ഷിതാക്കളിൽ നിന്നും മാറ്റി തടങ്കൽ കേന്ദ്രങ്ങളിൽ ആക ്കില്ലെന്ന്​ കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ. പൗരത്വ പട്ടികയിൽ രക്ഷിതാക്കൾ ഉൾപ്പെടുകയും കുട്ടികൾ ഉൾപ്പെടാത ിരിക്കുകയും ചെയ്യുന്ന അവസ്ഥയിൽ അവരെ മാതാപിതാക്കൾക്കൊപ്പം തന്നെ വിടുമെന്ന്​ കേന്ദ്രസർക്കാറിന്​ വേണ്ടി അറ്റോർണി ജനറൽ കെ.കെ വേണുഗോപാൽ സുപ്രീംകോടതിയെ അറിയിച്ചു.

പൗരത്വ പട്ടികയിൽ ഉൾപ്പെടാത്ത 60 കുട്ടികളെ തടങ്കൽ കേന്ദ്രങ്ങളിലേക്ക്​ മാറ്റിയതിനെതിരെ നൽകിയ ഹരജിയിലാണ്​ കേന്ദ്രം നിലപാട്​ അറിയിച്ചത്​. രക്ഷിതാക്കളിൽ ഒരാളോ ഇരുവരോ പട്ടികയിൽ ഉൾപ്പെട്ടിട്ടും അവർക്ക്​ കുഞ്ഞി​​െൻറ പൗരത്വം തെളിയിക്കാനാകാത്ത സാഹചര്യത്തിൽ അസമിലെ 60​ കുട്ടികളെ തടങ്കൽ കേന്ദ്രങ്ങളിലേക്ക്​ മാറ്റി എന്നാണ്​ ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നത്. ചീഫ്​ ജസ്​റ്റിസ്​ എസ്​.എ ബോബ്​ഡെ അധ്യക്ഷനായ ​െബഞ്ചാണ്​ ഹരജി പരിഗണിച്ചത്​.

കുട്ടികളുടെ പൗരത്വം തെളിയിക്കപ്പെട്ടിട്ടില്ലെങ്കിലും അവരെ മാതാപിതാക്കൾക്കൊപ്പം നിർത്തും. അവരെ തടങ്കൽ കേന്ദ്രത്തിലേക്ക്​ മാറ്റാൻ കേന്ദ്രം തീരുമാനിച്ചിട്ടില്ലെന്നും കെ.കെ വേണുഗോപാൽ സുപ്രീംകോടതിയെ അറിയിച്ചു.

വിഷയത്തിൽ നാലാഴ്​ച്ചക്കകം സത്യാവാങ്​മൂലം സമർപ്പിക്കാൻ ചീഫ്​ ജസ്​റ്റിസ്​ ഉത്തരവിട്ടിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:childrencentreindia newsAssam NRCNRCDetention Centressupreme court
News Summary - Won’t separate children from families for now: Centre to SC on Assam NRC -India news
Next Story