'അന്ന് ഒരു ക്ലർക്കിനെപോലെ സമ്മർദ്ദത്തിലായിരുന്നു ഞാൻ' ; കോൺഗ്രസിനൊപ്പം ഭരണം പങ്കിട്ടതിനെ കുറിച്ച് കുമാരസ്വാമി
text_fieldsബംഗർകോട്ട്(കർണാടക): കോൺഗ്രസിനെതിരെ കടുത്ത വിമർശനവുമായി ജനതാദൾ സെക്യുലർ(ജെ.ഡി-എസ്) നേതാവും കർണാടക മുൻ മുഖ്യമന്ത്രിയുമായ എച്ച്.ഡി. കുമാരസ്വാമി. കർണാടകയിൽ കോൺഗ്രസുമായി ചേർന്നുണ്ടായ 14 മാസത്തെ ഭരണകാലത്ത് താൻ ഒരു ക്ലർക്കിനെ പോലെയായിരുന്നു പ്രവർത്തിച്ചിരുന്നതെന്ന് കുമാരസ്വാമി പറഞ്ഞു.
താൻ സഖ്യസർക്കാറിെൻറ മുഖ്യമന്ത്രിയായിരുന്ന കാലത്ത് തനിക്ക് സ്വന്തം ഇഷ്ടപ്രകാരം ഭരണം നടത്താൻ സാധിച്ചിരുന്നില്ല. സിദ്ധരാമയ്യയുടേയും മറ്റ് കോൺഗ്രസ് നേതാക്കളുടേയും സമ്മർദ്ദത്തിലകപ്പെട്ടായിരുന്നു പ്രവർത്തിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു. ബഗൽകോട്ടിൽ നടന്ന ജെ.ഡി-എസ് ഏകദിന കൺവൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജെ.ഡി-എസുമായി ചേർന്ന് സഖ്യസർക്കാർ രൂപീകരിച്ചത് കോൺഗ്രസിന് നഷ്ടമാണുണ്ടാക്കിയതെന്നും അതിനാലാണ് പാർട്ടിക്ക് കർണാടകയിൽ 14 എം.എൽ.എമാരെ നഷ്ടപ്പെട്ടതെന്നും ജനുവരി ഒമ്പതിന് കോൺഗ്രസ് നിയമസഭ കക്ഷി നേതാവ് സിദ്ധരാമയ്യ അഭിപ്രായപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.