ഉത്തരകാശി തുരങ്ക അപകടം: രക്ഷാപ്രവർത്തനം വീണ്ടും നിർത്തിവെച്ചു
text_fieldsഡൊറൂഡൺ: ഉത്തരകാശിയിലെ തുരങ്കത്തിൽ കുടുങ്ങിയവരെ പുറത്തെത്തിക്കാനുള്ള രക്ഷാദൗത്യം താൽക്കാലികമായി നിർത്തിവെച്ചു. കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെയാണ് ഡ്രില്ലിങ് നിർത്തിവെച്ചത്. തുരക്കുന്നതിനിടെ വിള്ളലിന്റെ ശബ്ദം കേട്ടതിനെ തുടർന്നാണ് ഡ്രില്ലിങ് നിർത്തിവെച്ചതെന്നാണ് വിവരം. അപകടസ്ഥലത്തേക്ക് ഒരു ഡ്രില്ലിങ് മെഷീൻ കൂടിയെത്തിക്കുമെന്നും ഇതിന് ശേഷം രക്ഷാപ്രവർത്തനം പുനഃരാരംഭിക്കുമെന്നാണ് റിപ്പോർട്ട്.
ഡ്രില്ലിങ് നിർത്തിവെച്ച വിവരം തുരങ്ക നിർമാണ കമ്പനിയായ എൻ.എച്ച്.ഡി.സി.എൽ ഡയറക്ടർ അൻഷു മനീഷ് കുൽകോയും സ്ഥിരീകരിച്ചു. മെഷീന്റെ തകരാറല്ല ഡ്രില്ലിങ് നിർത്താൻ കാരണമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, കഴിഞ്ഞ ദിവസം എത്തിച്ച പുതിയ ഡ്രില്ലിങ് യന്ത്രം 24 മീറ്റർ വരെ തുരന്ന് അവശിഷ്ടങ്ങൾ നീക്കിയിരുന്നു. ആകെ 60 മീറ്ററാണ് തടസ്സം നീക്കേണ്ടത്.
ഇതിലൂടെ 900 മില്ലിമീറ്റർ വ്യാസവും ആറു മീറ്റർ നീളവുമുള്ള 10 ഇരുമ്പ് പൈപ്പുകൾ കടത്തിയാണ് രക്ഷാപാതയൊരുക്കുന്നത്. ഈ പൈപ്പുകളിലൂടെയാണ് തൊഴിലാളികളെ പുറത്തെത്തിക്കുക. വെള്ളിയാഴ്ച അഞ്ചാമത്തെ പൈപ്പാണ് അകത്ത് കടത്തിയത്. രക്ഷാപ്രവർത്തനത്തിന് 165 പേരാണുള്ളത്.
കഴിഞ്ഞ ദിവസം എത്തിച്ച പുതിയ ഡ്രില്ലിങ് യന്ത്രം 24 മീറ്റർ വരെ തുരന്ന് അവശിഷ്ടങ്ങൾ നീക്കി. ആകെ 60 മീറ്ററാണ് തടസ്സം നീക്കേണ്ടത്. ഇതിലൂടെ 900 മില്ലിമീറ്റർ വ്യാസവും ആറു മീറ്റർ നീളവുമുള്ള 10 ഇരുമ്പ് പൈപ്പുകൾ കടത്തിയാണ് രക്ഷാപാതയൊരുക്കുന്നത്. ഈ പൈപ്പുകളിലൂടെയാണ് തൊഴിലാളികളെ പുറത്തെത്തിക്കുക. വെള്ളിയാഴ്ച അഞ്ചാമത്തെ പൈപ്പാണ് അകത്ത് കടത്തിയത്. രക്ഷാപ്രവർത്തനത്തിന് 165 പേരാണുള്ളത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.