പ്രത്യേക വിഭാഗത്തിനുവേണ്ടി പ്രവർത്തിക്കുന്നത് മതേതരത്വമായി; ഏവർക്കും വേണ്ടിയാകുേമ്പാൾ വർഗീയതയും- മോദി
text_fieldsന്യൂഡൽഹി: ഒരു പ്രത്യേക വിഭാഗത്തിനു വേണ്ടി പ്രവർത്തിക്കുന്നത് മതേതരത്വവും വിവേചനമില്ലാതെ ഏവർക്കും വേണ്ടി നിലയുറപ്പിക്കുന്നത് വർഗീയതയുമായി മാറിയതാണ് ഇന്ത്യയുെട നിർഭാഗ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മൂന്നാംഘട്ടത്തെയും അവസാനത്തെയും വോട്ടെടുപ്പിനൊരുങ്ങുന്ന ആസാമിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംേബാധന ചെയ്യുകയായിരുന്നു അദ്ദേഹം.
''എല്ലാവർക്കും വേണ്ടി വിവേചനമില്ലാതെയാണ് നാം പ്രവർത്തിക്കുന്നത്. എന്നാൽ, ചിലർ വോട്ടുബാങ്കിനായി ജനങ്ങളെ വിഭജിക്കുകയാണ്. നിർഭാഗ്യവശാൽ അത് മതേതരത്വമെന്ന് വിളിക്കപ്പെടുന്നു. എല്ലാവർക്കും വേണ്ടി നാം പ്രവർത്തിക്കുേമ്പാൾ അത് വർഗീയതയായി മാറുന്നു. മതേതരത്വത്തിന്‍റെയും വർഗീയതയുടെയും കളികൾ രാജ്യത്തിന് വലിയ കളങ്കമാണ് തീർത്തത്''- മോദി പറഞ്ഞു.
2016 വരെ നീണ്ട 15 വർഷം ആസാമിൽ ഭരണം കൈയാളിയ കോൺഗ്രസ് ഇത്തവണ വിവിധ കക്ഷികളുമായി ചേർന്ന് മഹാസഖ്യമായാണ് ബി.ജെ.പിക്കെതിരെ പൊരുതുന്നത്. ഓൾ ഇന്ത്യ യുനൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട്, ബോഡോലാൻഡ് പീപിൾസ് ഫ്രണ്ട്, അഞ്ചലിക് ജന മോർച്ച, സി.പി.എം, സി.പി.ഐ, സി.പി.ഐ എം.എൽ എന്നിവയാണ് മഹാസഖ്യത്തിലുള്ള മറ്റു കക്ഷികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.