2047ഒാടെ ഇന്ത്യ ഉയർന്ന മധ്യവർഗ സമൂഹമാകും -ലോകബാങ്ക് സി.ഇ.ഒ
text_fieldsന്യൂഡൽഹി: 2047ഒാടെ ഇന്ത്യ ഉയർന്ന മധ്യവർഗ സമൂഹമാകുമെന്ന് േലാകബാങ്ക്. വ്യവസായ സൗഹൃദ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ 30 ചുവടുകൾ കുതിച്ച് 100ാം റാങ്ക് നേടിയെന്ന ലോകബാങ്ക് റിപ്പോർട്ടിനു പിന്നാലെയാണ്, സി.ഇ.ഒ ക്രിസ്റ്റലീന േജാർജീവയുടെ പ്രസ്താവന.
ചരക്കു സേവന നികുതിയും (ജി.എസ്.ടി ) സാമ്പത്തിക പരിഷ്കാരങ്ങളും ഇടത്തരക്കാരുടെ വളർച്ചക്ക് ആക്കം കൂട്ടും. മൂന്നു പതിറ്റാണ്ടിനിടെ ഇന്ത്യ കൈവരിക്കുന്ന അസാധാരണ നേട്ടങ്ങൾ ആളോഹരി വരുമാനത്തിൽ നാലു മടങ്ങുവരെ വർധനയുണ്ടാക്കിയിട്ടുണ്ട്. 2047ഒാെട ഇന്ത്യയിലെ മഹാഭൂരിപക്ഷവും ആഗോള മധ്യവർഗത്തിെൻറ ഭാഗമായിരിക്കും.
ലോകബാങ്ക് റിപ്പോർട്ടിൽ പറയുന്ന 30 ചുവടുകളുടെ മുന്നേറ്റം അപൂർവമാണ്. 15 വർഷമായി ബിസിനസ് സൗഹൃദ രാജ്യങ്ങളുടെ റിപ്പോർട്ട് തയാറാക്കുന്നു. ഇൗ കാലയളവിൽ ഇത്തരമൊരു നേട്ടം അപൂർവമാണ്. ക്രിക്കറ്റിനെ സ്നേഹിക്കുന്ന ഒരു രാഷ്ട്രം സെഞ്ചുറി നേടിയത് നാഴികക്കല്ലാണ്; വ്യവസായ പ്രമുഖരുടെ സമ്മേളനത്തിൽ അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.