സിക വൈറസ് ഇന്ത്യയിലും
text_fieldsഅഹ്മദാബാദ്: തലച്ചോറിെൻറ വളർച്ചയെ ബാധിക്കുന്ന ഗുരുതരമായ സിക വൈറസ് ബാധ ഇന്ത്യയിൽ കണ്ടെത്തി. ഗുജറാത്തിലെ അഹ്മദാബാദിൽ ബാപ്പുനഗർ സ്വദേശികളായ മൂന്നുപേരിലാണ് ലോകാരോഗ്യ സംഘടന വൈറസ് ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ വർഷം ഫെബ്രുവരിയിലും നവംബറിലും ഏറ്റവുമൊടുവിൽ കഴിഞ്ഞ ജനുവരിയിലുമാണ് മൂന്നുപേരിൽ സിക വൈറസ് സംശയിച്ചത്. 64കാരനായ വൃദ്ധനിലാണ് മാസങ്ങൾക്കു മുമ്പ് ആദ്യം രോഗം സ്ഥിരീകരിച്ചത്.
തുടർന്ന് ഗർഭിണികളായ രണ്ടുപേരിലും ൈവറസ് ബാധ കണ്ടെത്തി. മൂന്നുപേരെയും നിരീക്ഷിച്ചുവരുകയാണെന്ന് അധികൃതർ അറിയിച്ചു. അഹ്മദാബാദ് ബി.ജെ മെഡിക്കൽ കോളജിൽ നടത്തിയ വിദഗ്ധ പരിശോധനയിലാണ് ഇവരുടെ സാമ്പിളുകൾ പോസിറ്റിവാണെന്ന് സ്ഥിരീകരിച്ചത്. കഴിഞ്ഞ നവംബറിൽതന്നെ കണ്ടെത്തിയിട്ടും ഗുജറാത്ത് സർക്കാർ വിവരം പുറത്തുവിടാത്തതിനെ തുടർന്ന് പുറംലോകമറിഞ്ഞിരുന്നില്ല. ഒടുവിൽ കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം മേയ് 15ന് റിപ്പോർട്ട് ചെയ്തത് ഇന്നലെയാണ് മാധ്യമങ്ങൾക്കു കിട്ടിയത്.
പകർച്ചവ്യാധി കൂടുതൽ പേരിലേക്ക് വ്യാപിക്കുന്നത് തടയിടാനായിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയം പറയുന്നു. ഡെങ്കിപ്പനി പരത്തുന്ന ഇൗഡിസ് ഇൗജിപ്തി കൊതുകുകളാണ് സിക വൈറസും പരത്തുന്നത്. വൈറസ് ബാധയുള്ള ഗർഭിണികൾക്കു പിറക്കുന്ന കുഞ്ഞുങ്ങൾ ചെറിയ തലയുമായി (മൈക്രോസെഫാലി) പിറക്കുന്നു.
ഇവരുടെ തലച്ചോർ ചെറുതാവുന്നതിനാൽ മാനസിക വളർച്ചയെയും ബാധിക്കുന്നു. ബ്രസീലിലാണ് ലോകത്ത് ആദ്യമായി രോഗം കണ്ടെത്തുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.