ട്രംപിനെ അഭിനന്ദിച്ച് മോദിയും ലോക നേതാക്കളും
text_fieldsന്യൂഡൽഹി: യു.എസ് പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ട ഡൊണാൾഡ് ട്രംപിന് അഭിനന്ദനവുമായി ലോക നേതാക്കൾ. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി, റഷ്യൻ പ്രസിഡൻറ് വ്ലാദിമിർ പുടിൻ, യൂറോപ്യൻ യൂനിയൻ മേധാവികളായ ഡൊണാൾഡ് ടസ്ക്, ക്ലോഡ് ജങ്കർ, ഇൗജിപ്ത് പ്രസിഡൻറ് അബ്ദുൽ ഫതഹ് അൽസീസി, ഫലസ്തീൻ പ്രസിഡൻറ് മഹ്മൂദ് അബ്ബാസ് തുടങ്ങിയ നേതാക്കൾ ട്രംപിന് അഭിനന്ദനമറിയിച്ചു.
ഇന്ത്യ–യു.എസ് ഉഭയകക്ഷി സഹകരണം പുതിയ തലങ്ങളിേലക്ക് എത്തിക്കാൻ ഒരുമിച്ച് പ്രവർത്തിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തു. തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് ഇന്ത്യയുമായുള്ള സഹകരണം ട്രംപ് സ്പഷ്ടമാക്കിയതിനെ വിലമതിക്കുന്നതായും മോദി ട്വിറ്ററിൽ കുറിച്ചു.
ട്രംപിനെ അഭിനന്ദിച്ച് ടെലഗ്രാം അയച്ച റഷ്യൻ പ്രസിഡൻറ് വ്ലാദിമിർ പുടിൻ, പ്രതിസന്ധിയിലായ റഷ്യ– അമേരിക്ക ബന്ധം പൂർവസ്ഥിതിയിലാക്കുന്നതിന് ഒരുമിച്ച് പ്രവർത്തിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും കൂട്ടിച്ചേർത്തു. ആരോഗ്യപരമായ ചൈന –യുഎസ് ബന്ധം തുടർന്നുകൊണ്ടുപോകാൻ പുതിയ സർക്കാറിന് കഴിയുമെന്ന് ചൈനീസ് വിദേശകാര്യ വക്താവും അറിയിച്ചു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.