Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightലോക നേതാക്കൾ എത്തി;...

ലോക നേതാക്കൾ എത്തി; ജി20 ഉച്ചകോടിക്ക് ഇന്ന് തുടക്കം

text_fields
bookmark_border
ലോക നേതാക്കൾ എത്തി; ജി20 ഉച്ചകോടിക്ക് ഇന്ന് തുടക്കം
cancel

ന്യൂ​ഡ​ൽ​ഹി: ആ​ഗോ​ള രാ​ഷ്ട്രീ​യ​ത്തി​ലെ സ​ങ്കീ​ർ​ണ സാ​ഹ​ച​ര്യ​ങ്ങ​ൾ​ക്കി​ടെ ഡ​ൽ​ഹി​യി​ൽ ജി20 ​ഉ​ച്ച​കോ​ടി​ക്ക് ഇ​ന്ന് തു​ട​ക്ക​മാ​കും. യു​ക്രെ​യ്ൻ സം​ഘ​ർ​ഷ​ത്തി​ന്റെ പ്ര​ത്യാ​ഘാ​തം, ആ​ശാ​വ​ഹ​മ​ല്ലാ​ത്ത സാ​മ്പ​ത്തി​ക സ്ഥി​തി തു​ട​ങ്ങി​യ വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടു​ന്ന കൂ​ട്ടാ​യ്മ രാ​ജ്യ​ങ്ങ​ളു​ടെ ക​ട​ക്കെ​ണി, ക്രി​പ്റ്റോ ക​റ​ൻ​സി, നി​ർ​മി​ത​ബു​ദ്ധി എ​ന്നി​വ​യു​ടെ നി​യ​ന്ത്ര​ണ​ത്തി​നു​ള്ള രാ​ജ്യാ​ന്ത​ര സ​ഹ​ക​ര​ണം, വി​ക​സ്വ​ര രാ​ജ്യ​ങ്ങ​ൾ​ക്കു​ള്ള വാ​യ്പ എ​ന്നീ വി​ഷ​യ​ങ്ങ​ൾ കൂ​ടി ച​ർ​ച്ച ചെ​യ്യും. കൂ​ട്ടാ​യ്മ​യു​ടെ അ​ധ്യ​ക്ഷ​പ​ദ​വി വ​ഹി​ക്കു​ന്ന ഇ​ന്ത്യ ആ​ദ്യ​മാ​യാ​ണ് ഉ​ച്ച​കോ​ടി​ക്ക് ആ​തി​ഥ്യം വ​ഹി​ക്കു​ന്ന​ത്

ര​ണ്ടു ദി​വ​സ​ത്തെ ജി20 ​ഉ​ച്ച​കോ​ടി​യി​ൽ പ​​ങ്കെ​ടു​ക്കാ​ൻ രാ​ഷ്ട്ര​നേ​താ​ക്ക​ൾ എ​ത്തി. അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്റ് ജോ ​ബൈ​ഡ​ൻ, ബ്രി​​ട്ടീ​​ഷ് പ്ര​​ധാ​​ന​​മ​​ന്ത്രി ഋ​​ഷി സു​​ന​​ക്, ഇ​​റ്റ​​ലി പ്ര​​ധാ​​ന​​മ​​ന്ത്രി ജോ​​ർ​​ജി​​യ മെ​​ലോ​​ണി, ബം​ഗ്ലാ​ദേ​ശ് പ്ര​ധാ​ന​മ​ന്ത്രി ശൈ​​ഖ് ഹ​​സീ​​ന, റ​ഷ്യ​ൻ വി​ദേ​ശ​കാ​ര്യ മ​​ന്ത്രി സെ​ർ​ജി ലാ​വ്റോ​വ്, അ​ർ​ജ​ന്റീ​ന പ്ര​സി​ഡ​ന്റ് അ​ൽ​ബ​ർ​ട്ടോ ഫെ​ർ​ണാ​ണ്ട​സ്, ഒ​മാ​ൻ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി സ​യ്യി​ദ് ഫ​ഹ​ദ് ബി​ൻ മ​ഹ്മൂ​ദ് അ​ൽ സ​യി​ദ്, ഐ​ക്യ​രാ​ഷ്ട്ര സ​ഭ സെ​ക്ര​ട്ട​റി ജ​ന​റ​ൽ അ​ന്റോ​ണി​യോ ഗു​ട്ടെ​റ​സ്, രാ​ജ്യാ​ന്ത​ര നാ​ണ്യ​നി​ധി മേ​ധാ​വി ക്രി​സ്റ്റ​ലീ​ന ജോ​ർ​ജീ​വ എ​ന്നി​വ​രാ​ണ് എ​ത്തി​യ​ത്. വി​മാ​ന​ത്താ​വ​ള​ത്തി​ൽ വി​വി​ധ കേ​ന്ദ്ര മ​ന്ത്രി​മാ​ർ രാ​ഷ്ട്ര​നേ​താ​ക്ക​ളെ സ്വീ​ക​രി​ച്ചു. പ​ര​മ്പ​രാ​ഗ​ത നൃ​ത്ത​​ങ്ങ​ളോ​ടെ​യാ​ണ് ലോ​ക നേ​താ​ക്ക​ളെ വ​ര​വേ​റ്റ​ത്.

ര​ണ്ടു ദി​വ​സം ഫ​ല​പ്ര​ദ​മാ​യ ച​ർ​ച്ച ന​ട​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു​വെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പ​റ​ഞ്ഞു. ഫ്ര​ഞ്ച് പ്ര​സി​ഡ​ന്റ് ഇ​മ്മാ​നു​വ​ൽ മാ​ക്രോ​ൺ ഇ​ന്നെ​ത്തും. ഭാ​ര്യ അ​ക്ഷ​ത മൂ​ർ​ത്തി​ക്കൊ​പ്പ​മെ​ത്തി​യ ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി ഋ​​ഷി​സു​ന​കി​നെ കേ​ന്ദ്ര മ​ന്ത്രി അ​ശ്വി​നി ചൗ​ബേ സ്വീ​ക​രി​ച്ചു. അ​തേ​സ​മ​യം, ആ​ഫ്രി​ക്ക​ൻ യൂ​നി​യ​നെ ജി20 ​അം​ഗ​മാ​ക്കാ​നു​ള്ള നി​ർ​ദേ​ശ​ത്തി​ന് രാ​ജ്യ​ങ്ങ​ൾ ത​മ്മി​ൽ ധാ​ര​ണ​യാ​യി​ട്ടു​ണ്ട്. ആ​ഫ്രി​ക്ക​ൻ യൂ​നി​യ​നെ ഉ​ൾ​പ്പെ​ടു​ത്തി​യാ​ൽ കൂ​ട്ടാ​യ്മ​യു​ടെ പേ​ര് ജി21 ​എ​ന്നാ​ക്കു​മോ എ​ന്ന് വ്യ​ക്ത​മ​ല്ല. ആ​ഫ്രി​ക്ക​ൻ യൂ​നി​യ​നെ സ്ഥി​രാം​ഗ​മാ​ക്കാ​ൻ ഇ​ന്ത്യ​യു​ടെ നി​ർ​ദേ​​ശ​ത്തെ കൂ​ട്ടാ​യ്മ​യി​ലെ എ​ല്ലാ രാ​ജ്യ​ങ്ങ​ളും പി​ന്തു​ണ​ക്കു​ക​യാ​യി​രു​ന്നു. ഡ​ൽ​ഹി​യി​ൽ ന​ട​ക്കു​ന്ന ഉ​ച്ച​കോ​ടി​യി​ൽ ആ​ഫ്രി​ക്ക​ൻ യൂ​നി​യ​നെ സ്ഥി​രാം​ഗ​മാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ജൂ​ണി​ൽ ജി20 ​രാ​ഷ്ട്ര​ത്ത​ല​വ​ന്മാ​ർ​ക്ക് ക​ത്ത​യ​ച്ചി​രു​ന്നു.

ആ​ഫ്രി​ക്ക​ൻ ഭൂ​ഖ​ണ്ഡ​ത്തി​ലെ 55 രാ​ജ്യ​ങ്ങ​ളു​ടെ കൂ​ട്ടാ​യ്മ​യാ​ണ് ആ​ഫ്രി​ക്ക​ൻ യൂ​നി​യ​ൻ. ആ​ഫ്രി​ക്ക​ൻ യൂ​നി​യ​നെ ജി20 ​കൂ​ട്ടാ​യ്മ​യി​ൽ സ്ഥി​രാം​ഗ​മാ​ക്കു​ന്ന​തി​നെ സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി യൂ​റോ​പ്യ​ൻ യൂ​നി​യ​ൻ കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്റ് ചാ​ൾ​സ് മി​ഷേ​ൽ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:G20 Summit 2023
News Summary - World leaders to gather at Bharat Mandapam today for mega event
Next Story