ഇന്ത്യ വൈവിധ്യം നിലനിർത്തുന്നത് എങ്ങനെയെന്ന് ലോകം ഉറ്റുനോക്കുന്നു -മോഹൻ ഭഗവത്
text_fieldsമുംബൈ: ഇന്ത്യ എങ്ങനെയാണ് വൈവിധ്യം നിലനിർത്തുന്നതെന്ന് ലോകം മുഴുവൻ ഉറ്റുനോക്കുകയാണെന്ന് ആർ.എസ്.എസ് നേതാവ് മോഹൻ ഭഗവത്. മഹാരാഷ്ട്രയിലെ നാഗ്പൂർ നഗരത്തിൽ ''ഭാരത് 2047: എന്റെ വിഷൻ, എന്റെ പ്രവൃത്തി''എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു മോഹൻ ഭഗവത്. ലോകത്ത് മുഴുവൻ വൈരുദ്ധ്യങ്ങൾ നിറഞ്ഞുനിൽക്കുകയാണ്. എന്നാൽ വൈവിധ്യങ്ങളെ നിലനിർത്താൻ ഇന്ത്യക്കു മാത്രമേ കഴിയൂ.
ചരിത്രത്തിൽ നടന്ന പലകാര്യങ്ങളും ചരിത്രകാരൻമാർ നമുക്ക് പറഞ്ഞ് തന്നിട്ടില്ല. ഉദാഹരണത്തിന് സംസ്കൃതം ഗ്രാമർ ഇന്ത്യയിൽ അല്ല ഉറവിടം കൊണ്ടതെന്ന് പറയുന്നു. എന്തുകൊണ്ടാണിതെന്ന് നാം എപ്പോഴെങ്കിലും ചോദിച്ചിട്ടുണ്ടോ? ആദ്യത്തെ കാരണം നാം നമ്മുടെ ബുദ്ധിയും അറിവും സൗകര്യപൂർവം മറന്നു എന്നതാണ്. വിദേശികൾ പ്രത്യേകിച്ച് വടക്കു പടിഞ്ഞാറൻ മേഖലയിലുള്ളവർ ഇന്ത്യയെ ആക്രമിച്ചു എന്നതാണ് രണ്ടാമത്തെ കാരണം. ജാതി പോലുള്ള കാര്യങ്ങൾക്ക് നാം അനാവശ്യ പ്രാധാന്യം കൊടുത്തുവെന്നും ആർ.എസ്.എസ് നേതാവ് പറഞ്ഞു.
ഇവിടെയുണ്ടായിരുന്ന സംവിധാനങ്ങൾ ജനങ്ങളെ വ്യത്യസ്ത വിഭാഗങ്ങളും സമുദായങ്ങളുമാക്കി മാറ്റി. നമ്മുടെ ഭാഷ, വേഷം, സംസ്കാരം എന്നിവയിൽ വളരെ ചെറിയ വ്യത്യാസങ്ങൾ ഉണ്ട്. എന്നാൽ ഇത്തരം കാര്യങ്ങളിൽ കുടുങ്ങിക്കിടക്കാതെ എല്ലാവരെയും ഒന്നായി ഉൾക്കൊള്ളാനുള്ള കഴിവ് നമ്മൾ ആർജിക്കണം. നമ്മുടെ രാജ്യത്തെ എല്ലാ ഭാഷകളും ദേശീയ ഭാഷകളാണ്. വ്യത്യസ്ത മതവിഭാഗങ്ങളിലുള്ളവർ എല്ലാം നമ്മുടെ സ്വന്തമാണ്. അത്തരമൊരു ബന്ധമാണ് നമുക്കിടയിൽ വളർത്തിയെടുക്കേണ്ടതെന്നും മോഹൻ ഭഗവത് ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.