ഇന്ത്യയിലേക്ക് ഉറ്റുനോക്കി ലോകമാധ്യമങ്ങൾ
text_fieldsന്യൂഡൽഹി: ലോകത്തിലെ ഏറ്റവും ബൃഹത്തായ ജനാധിപത്യത്തിനെന്തു സംഭവിക്കുമെന്ന് ഉറ്റുനോക്കി ലോക മാധ്യമങ്ങൾ. ഏറ്റവും വലിയ തിരഞ്ഞെടുപ്പിനു സാക്ഷ്യം വഹിക്കാൻ അരയും തലയും മുറുക്കി മാധ്യമ രംഗത്തെ അതികായൻമാർ നേരത്തെ തന്നെ സജ്ജരായി. എക്‌സിറ്റ് പോൾ ഫലങ്ങൾ മോദി വിജയിക്കുമെന്ന് സൂചിപ്പിക്കുന്നതിനാൽ ഇന്ത്യൻ ഓഹരികൾ റെക്കോർഡ് ഉയരത്തിലെത്തിയതും തൊട്ടു പിന്നാലെ വിപണി ഇടിഞ്ഞതും എല്ലാം ഒപ്പിയെടുത്ത് ലോകത്തിന്റെ കൺമുന്നിലേക്ക് അവർ അപ്പപ്പോൾ വാർത്തകൾ കൈമാറുന്നു. മോദിയെയും രാഹുലിനെയും തുല്യ എതിരാളികളായി അവതരിപ്പിക്കുന്നു. അൽ ജസീറ, ബി.ബി.സിയും ഗാർഡിയൻ, സി.എൻ.എൻ തുടങ്ങിയവയെല്ലാം ഈ നിരയിലുണ്ട്.
സമൃദ്ധിയും ദാരിദ്ര്യവും കൊണ്ട് വിഭജിക്കപ്പെട്ട ഇന്ത്യയിൽ ആരുടെ സ്വപ്നങ്ങളാണ് സാക്ഷാത്കരിക്കപ്പെടാൻ പോവുന്നതെന്നാണ് സി.എൻ.എൻ ചോദിക്കുന്നു.
മോദിയും ഭരണകക്ഷിയും ഇസ്ലാമോഫോബിക് വാചാടോപങ്ങൾ നടത്തിയതിനാൽ ഇന്ത്യയിലെ തെരഞ്ഞെടുപ്പ് പ്രചാരണം നെഗറ്റീവ് ആയി മാറിയെന്നും ഭരണകക്ഷിക്ക് അനുകൂലമാംവിധം നീണ്ടുനിന്ന പ്രചാരണവും അതിനായി സർക്കാർ അടിസ്ഥാന സൗകര്യങ്ങൾ ഉപയോഗിച്ചതടക്കം സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പിന് തടസ്സം നിൽക്കുന്ന ഘടകങ്ങളെയും മാധ്യമങ്ങൾ വിമർശനാത്മകമായി വിശകലനം ചെയ്യുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.