കോവിഡ് വാക്സിൻ ഉത്പാദനത്തിന് ഇന്ത്യയുടെ സഹകരണം വേണം -ബിൽ ഗേറ്റ്സ്
text_fieldsന്യൂഡൽഹി: ആഗോളതലത്തിൽ വാക്സിൻ ഉത്പാദനത്തിൽ മുൻപന്തിയിലുള്ള ഇന്ത്യയെയാണ് ലോകം ഉറ്റുനോക്കുന്നതെന്ന് മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സ്. വാക്സിൻ ഉത്പാദനത്തിൽ മുന്നിൽ നിൽക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. കോവിഡ് വാക്സിൻ ഉത്പാദനത്തിനും വൻതോതിലുള്ള വിതണത്തിലും ഇന്ത്യയുടെ സഹകരണം വേണമെന്നും ബിൽ ഗേറ്റ്സ് പി.ടി.ഐ ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ആസ്ട്രാസെനെക, ഓക്സ്ഫഡ്, നോവവാക്സ്, ജോൺസൺ ആൻറ് ജോൺസൺ പരീക്ഷണത്തിൽ വിജയിക്കുന്ന ഏതു വാക്സിൻ ആയാലും ഇന്ത്യയിൽ എത്തിച്ച് ഉത്പാദനം നടത്തും. അടുത്ത വർഷത്തോടെ ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ വൻതോതിൽ ഉത്പാദനം നടത്താൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും ബിൽ ഗേറ്റ്സ് പറഞ്ഞു.
ഫലപ്രദവും വളരെ സുരക്ഷിതവുമായ വാക്സിൻ ഉടൻ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ്. അടുത്ത വർഷത്തിെൻറ ആദ്യപാദമെത്തുേമ്പാഴേക്കും നിരവധി കോവിഡ് വാക്സിനുകൾ അവസാനഘട്ട പരീക്ഷണത്തിൽ എത്തിയിട്ടുണ്ടാകുമെന്നും ഗേറ്റ്സ് പറഞ്ഞു.
ഓക്സ്ഫഡിെൻറ ആസ്ട്രസെനക വാക്സിൻ ഉൾപ്പെടെ മൂന്നു വാക്സിനുകളാണ് ഇന്ത്യയിലെ സീറം ഇൻസ്റ്റിറ്റ്യൂട്ടിെൻറ നേതൃത്വത്തിൽ പരീക്ഷണം നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.