2100ലെ ഇന്ത്യയിലെ ജനസംഖ്യ എത്രയാവും; പ്രവചനമിങ്ങനെ
text_fieldsന്യൂഡൽഹി: ജനസംഖ്യ കണക്കിൽ ചൈനയെ ഇന്ത്യ മറികടന്നിരിക്കുകയാണ്. രാജ്യത്തെ ജനസംഖ്യ ഉയരുന്നതിനിടെ 2100ൽ ഇന്ത്യയിലെ ജനസംഖ്യ എത്രയായിരിക്കുമെന്ന പ്രവചനങ്ങളും പുറത്ത് വരികയാണ്. 2100 ഏകദേശം 1000 കോടിക്കടുത്താവും ഇന്ത്യയുടെ ജനസംഖ്യയെന്നാണ് പ്രവചനം.
ഇതോടെ ലോകത്തെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യമായി ഇന്ത്യ തുടരുമെന്നാണ് പ്രവചനം. ഈ വർഷം മാർച്ചിൽ ഇന്ത്യയുടെ ജനസംഖ്യ 1,425,775,850 ആയി ഉയർന്നിരുന്നു. 1.412 ബില്യൺ ജനസംഖ്യയുള്ള ചൈനയാണ് ജനസംഖ്യ കണക്കിൽ രണ്ടാമത്.
അതേസമയം, ജനസംഖ്യ ക്രമാതീതമായി ഉയരുന്നത് ഇന്ത്യയെ കടുത്ത പ്രതിസന്ധിയിലേക്ക് നയിക്കും. ഇതുമൂലം വിഭവങ്ങളുടെ അഭാവമുണ്ടാവുകയും അത് പ്രകൃതി ചൂഷണത്തിലേക്ക് നയിക്കുകയും ചെയ്യുമെന്ന ആശങ്കയുണ്ട്. ആയുർദൈർഘ്യം വർധിച്ചതും മരണനിരക്കിലെ കുറവും കൃത്യമായ കുടുംബാസൂത്രണത്തിലെ അഭാവവുമെല്ലാം ജനസംഖ്യ നിരക്ക് വർധിക്കാനുള്ള പ്രധാന കാരണങ്ങളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.