ഇന്ത്യ കടന്നുപോകുന്നത് മാന്ദ്യത്തിലൂടെ –ആർ.ബി.ഐ ഗവർണർ
text_fieldsന്യൂഡൽഹി: ഇന്ത്യ സാമ്പത്തിക മാന്ദ്യത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് റിസർവ് ബ ാങ്ക് (ആർ.ബി.ഐ) ഗവർണർ ശക്തികാന്ത ദാസ്. മൊത്ത ആഭ്യന്തര ഉൽപാദനം(ജി.ഡി.പി) അഞ്ച് ശതമാനത്തിലെത്തിയത് ഞെട്ടിച്ചുവെന്നും അത് ആരും പ്രവചിക്കാത്തതാണെന്നും അദ്ദേഹം പറഞ്ഞു. വളർച്ച പഴയ നിരക്കിലെത്തിക്കാനുള്ള ശ്രമങ്ങൾക്കാണ് ഇപ്പോൾ മുൻഗണന.
ആർ.ബി.ഐ 5.8 ശതമാനം വളർച്ചയാണ് പ്രതീക്ഷിച്ചത്. ആരും 5.5ൽ താഴെ പോകുമെന്ന് കരുതിയിട്ടില്ല. അഞ്ചു ശതമാനം വളർച്ച കഴിഞ്ഞ ആറു വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കാണ്. വളർച്ച ഇത്രയും കുറയാനുള്ള കാരണങ്ങൾ പരിശോധിച്ച് വരുകയാണെന്നു പറഞ്ഞ ദാസ്, ഈ വർഷാരംഭം മുതൽ മാന്ദ്യത്തിെൻറ സൂചനകൾ ആർ.ബി.ഐ നൽകിയിരുന്നുവെന്നും അവകാശപ്പെട്ടു.
കഴിഞ്ഞ സാമ്പത്തിക നയ അവലോകനങ്ങളിൽ തുടർച്ചയായി റിപ്പോ നിരക്കുകൾ കുറച്ചത് മാന്ദ്യം മനസ്സിലാക്കിത്തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സി.എൻ.ബി.സി ടി.വി -18 ചാനലിനോടാണ് ശക്തികാന്ത ദാസ് ഇക്കാര്യങ്ങൾ പറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.