വെള്ളം കൊണ്ടുവരുന്നത് കിലോമീറ്ററുകൾ ചുമന്ന്; സർക്കാറിനെതിരെ പരാതിയുമായി യു.പിയിലെ ആദിവാസി സ്ത്രീ
text_fieldsലഖ്നോ: ഉത്തർപ്രദേശിലെ ഗോത്രവർഗക്കാരിയായ മുന്നി കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി വീട്ടിലേക്ക് വെള്ളം കൊണ്ടുപോകുന്നത് കിലോമീറ്ററുകൾ താണ്ടിയാണ്. ചുട്ടുപൊള്ളുന്ന വേനൽച്ചൂടിൽ ഹിനൗട്ടി എന്ന തന്‍റെ കുഗ്രാമത്തിൽ നിന്ന് കാൽനടയായി യാത്ര ചെയ്ത് വീട്ടിലേക്ക് കുടിവെള്ളമെത്തിക്കുന്നതിന്‍റെ ദുരവസ്ഥ പങ്കുവെക്കുകയായിരുന്നു അവർ. 200ലധികം ആദിവാസി കുടുംബങ്ങളാണ് ഇത്തരത്തിൽ ദുരിതമനുഭവിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു. ജനങ്ങളോട് പ്രതിബദ്ധത പുലർത്തുന്നതിൽ വീഴ്ച കാണിക്കുന്ന ഉത്തർപ്രദേശ് സർക്കാരിന് നേരെയായിരുന്നു മുന്നിയുടെ രോഷം.
''കൊടും വേനലിൽ എത്ര കിലോമീറ്ററുകൾ നടന്നാലാണ് നാല് മക്കളും മൂന്ന് ആടുകളുമുള്ള എന്‍റെ വീട്ടിലേക്ക് കുടിക്കാനും പാചകം ചെയ്യാനും ആവശ്യമായ വെള്ളമെത്തുക എന്ന് എനിക്ക് മാത്രമെ അറിയൂ. ഈ വർഷത്തെ വേനൽ വലിയ അപകടങ്ങളാണ് സൃഷ്ടിക്കുന്നത്. നിർജലീകരണവും സൂര്യാഘാതവുമേറ്റ് മരിച്ചു പോകുമോയെന്ന് ഞാന്‍ ഭയക്കുന്നു. 200ലധികം കുടുംബങ്ങൾക്ക് കുടിവെള്ളമെത്തിക്കുന്നതിൽ വൻ വീഴ്ചയാണ് സർക്കാർ വരുത്തിയിരിക്കുന്നത്. ഞങ്ങൾക്ക് മേൽ സർക്കാർ അടിച്ചേൽപ്പിച്ച വൻ ശിക്ഷയായിട്ടല്ലാതെ ഇതിനെ കാണാൻ കഴിയില്ല.'' -മുന്നി പറഞ്ഞു.
ഹിനൗട്ടിയിലെ നാല് ഗ്രാമങ്ങളിൽ നിന്നുള്ള സ്ത്രീകൾ കിലോമീറ്ററുകൾ അപ്പുറം അവരുടെ ഭർത്താക്കന്മാർ ജോലി ചെയ്യുന്ന ക്വാറിക്ക് സമീപമുള്ള ജലസംഭരണിയിൽ നിന്നാണ് വെള്ളം ശേഖരിക്കുന്നത്. മാർച്ച് അവസാനം മുതൽ വ്യാപിച്ച ചൂട് ഇതിനകം ഒരു ഡസനിലധികം ആളുകളുടെ ജീവനാണെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.