അമർത്യ സെന്നിനെ വെല്ലുവിളിച്ച് നിതി ആയോഗ് ഉപാധ്യക്ഷൻ
text_fieldsന്യൂഡൽഹി: 2014നുശേഷം ഇന്ത്യ പിറകോട്ട് പോയി എന്ന് വിമർശിച്ച നൊേബൽ സമ്മാന േജതാവ് അമർത്യ സെന്നിനെതിരെ നിതി ആയോഗ് ഉപാധ്യക്ഷൻ രാജീവ് കുമാർ. മോദി സർക്കാറിന് കീഴിലുണ്ടായ ഘടനാപരമായ മാറ്റം കാണണമെങ്കിൽ അമർത്യ സെൻ രാജ്യത്ത് കുറച്ച് സമയം ചെലവഴിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
രാജ്യത്ത് താമസിച്ച് ഇവിടെയുള്ള സാഹചര്യമെന്താണെന്ന് സെൻ കാണണം. നന്നെ ചുരുങ്ങിയത് ഇത്തരം പ്രസ്താവനകൾ നടത്തുന്നതിന് മുമ്പ് മോദി സർക്കാർ കഴിഞ്ഞ നാലു വർഷമായി ചെയ്ത പ്രവൃത്തികളെങ്കിലും അവലോകനം ചെയ്യണം. ഇന്ത്യയെ കൂടുതൽ ശുചിത്വമുള്ളതും മെച്ചപ്പെട്ട സാമ്പത്തിക സ്ഥിതിയുള്ളതുമാക്കാൻ ഇത്രയേറെ പ്രവർത്തനം കാഴ്ചവെച്ച മെറ്റാരു നാലു വർഷം കാണിച്ചുതരാൻ രാജീവ് കുമാർ അമർത്യ സെന്നിനെ വെല്ലുവിളിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.