Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപിന്നാക്ക ജാതിക്കാരൻ...

പിന്നാക്ക ജാതിക്കാരൻ ആയിരുന്നെങ്കിൽ ആർ.എസ്​.എസ്​ മോദിയെ പ്രധാനമന്ത്രിയാക്കുമായിരുന്നോ? -മായാവതി

text_fields
bookmark_border
പിന്നാക്ക ജാതിക്കാരൻ ആയിരുന്നെങ്കിൽ ആർ.എസ്​.എസ്​ മോദിയെ പ്രധാനമന്ത്രിയാക്കുമായിരുന്നോ? -മായാവതി
cancel

ലഖ്​നോ: നരേന്ദ്രമോദി പിന്നാക്ക ജാതിക്കാരൻ ആയിരുന്നെങ്കിൽ അദ്ദേഹത്തെ പ്രധാനമന്ത്രിയാക്കാൻ ആർ.എസ്​.എസ്​ അന ുവദിക്കുമായിരു​ന്നോയെന്ന്​ ബി.എസ്​.പി അധ്യക്ഷ മായാവതി. എസ്​.പി - ബി.എസ്​.പി സഖ്യത്തിനെതിരെ ജാതീയമായി അധിക്ഷേപ ം നടത്തുന്ന മോദിയുടെ നിലപാട്​ പരിഹാസ്യവും ബാലിശവുമാണെന്നും മായാവതി ആരോപിച്ചു. എസ്​.പി-ബി.എസ്​.പി സഖ്യം രാഷ്​ട്രീയ നേട്ടത്തിനായ ജാതീയത ആയുധമാക്കുന്നുവെന്ന നരേന്ദ്രമോദിയുടെ പരാമർശത്തിനെതിരെയാണ്​ മായാവതിയുടെ പ്രസ്​താവന.

ഉത്തർപ്രദേശിൽ മോദിക്ക്​ എസ്​.പി-ബി.എസ്​.പി സഖ്യത്തിനെതിരെ ഒന്നും ചെയ്യാനാകില്ല. അതുകൊണ്ടാണ്​ ജാതീയ അധിക്ഷേപങ്ങൾ നടത്തി പരിഹാസ്യനാകുന്നത്​. ജാതീയമായി വേർതിരിവുകൾ അനുഭവിക്കുന്ന ഞങ്ങൾ എങ്ങനെയാണ്​ ജാതിവിരുദ്ധത പ്രചരിപ്പിക്കുക. മോദി പിന്നാക്ക ജാതിയിൽ നിന്നുള്ള വ്യക്തിയല്ലെന്ന്​ രാജ്യത്തെ എല്ലാവർക്കും അറിയുന്നതാണ്​. അദ്ദേഹം ഇതുവരെ ജാതി വിവേചനങ്ങൾ അനുഭവിച്ചിട്ടില്ല. അത്തരമൊരാൾക്ക്​ എങ്ങനെയാണ്​ ഞങ്ങളുടെ സഖ്യത്തിനെതിരെ അപക്വമായി പ്രസ്​താവന നടത്താൻ കഴിയുന്നതെന്നും മായാവതി വാർത്താസമ്മേളനത്തിൽ ആരാഞ്ഞു.

ആർ.എസ്​.എസ്​ കല്ല്യാൺ സിങ്ങിനോട്​ എന്താണ്​ ചെയ്​തതെന്ന്​ എല്ലാവർക്കുമറിയാം. നരേന്ദ്രമോദി താഴ്​ന്ന ജാതിക്കാരനാണെങ്കിൽ അദ്ദേഹത്തെ പ്രധാനമന്ത്രിയാക്കാൻ ആർ.എസ്​.എസ്​ അനുവദിക്കുമായിരുന്നോയെന്നും മായാവതി ചോദിച്ചു.

തോൽവി ഉറപ്പായതുകൊണ്ടാണ്​ പ്രതിപക്ഷ പാർട്ടികൾക്കെതിരെ നരേന്ദ്രമോദി മോശം ഭാഷയും തരംതാഴ്​ന്ന ആരോപണങ്ങളും ഉന്നയിക്കുന്നത്​. ബി.ജെ.പി വീണ്ടും അധികാരത്തിലെത്തില്ലെന്നത്​ രാജ്യത്തെ എല്ലാവർക്കുമറിയാം. വീണ്ടും പ്രധാനമന്ത്രിയാകാനുള്ള മോദിയുടെ സ്വപ്​നം പൂർത്തീകരിക്കപ്പെടില്ലെന്നും മായാവതി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rssNarendra Modimayawati
News Summary - Would RSS ever allow Modi to be PM if he was backward by birth Mayawati- India news
Next Story