കൊല്ലപ്പെത് മറ്റൊരു നിഷ ദഹിയ; താൻ മരിച്ചിട്ടില്ലെന്ന് ദേശീയ ഗുസ്തി താരം
text_fieldsചണ്ഡിഗഡ്: ഹരിയാനയിലെ സുശീല്‍ കുമാര്‍ റെസ് ലിങ് അക്കാദമിയില്‍ നടന്ന വെടിവെപ്പില്‍ കൊല്ലപ്പെട്ടന്ന വാര്‍ത്ത നിഷേധിച്ച് ദേശീയ ഗുസ്തി താരം നിഷ ദഹിയ. ഇന്‍സ്റ്റഗ്രാമിലൂടെ വിഡിയോ പങ്കുവെച്ചാണ് താരം പ്രതികരണം അറിയിച്ചത്.
'ദേശീയ സീനിയർ ചാംപ്യൻഷിപ്പിനായി നിലവിൽ ഗോണ്ടയിലാണ് ഞാൻ. എനിക്ക് യാതൊരു കുഴപ്പവും സംഭവിച്ചിട്ടില്ല. എല്ലാം വ്യാജ വാർത്തകളാണ്. ഞാൻ സുഖമായിരിക്കുന്നു' – ദേശീയ ഗുസ്തി ഫെഡറേഷൻ പുറത്തുവിട്ട വിഡിയോയിൽ താരം വ്യക്തമാക്കി. ഒളിമ്പിക്‌സ് വെങ്കല മെഡൽ ജേത്രി സാക്ഷി മാലിക്കിനൊപ്പമാണ് നിഷ വീഡിയോ പങ്കുവെച്ചത്.
നേരത്തെ നിഷ ദഹിയയും സഹോദരന്‍ സൂരജും സോനാപതിലെ ഹലാല്‍പുരിലുള്ള സുശീല്‍ കുമാര്‍ റെസ്ലിങ് അക്കാദമിയില്‍ വെച്ച് കൊല്ലപ്പെട്ടുവെന്ന വാർത്ത പുറത്തുവന്നിരുന്നു. വെടിവെപ്പിൽ ഗുസ്തി താരം നിഷ ദഹിയയും സഹോദരനും കൊല്ലപ്പെട്ടെന്ന വാർത്ത വ്യാജമായിരുന്നില്ല.
കൊല്ലപ്പെട്ടത് ദേശീയ ഗുസ്തി താരമാണെന്ന റിപ്പോർട്ടാണ് തെറ്റിയത്. യഥാർഥത്തിൽ സുശീൽ കുമാർ റെസ്ലിങ് അക്കാദമിയിലെ യൂണിവേഴ്സിറ്റ് താരമാണ് കൊല്ലപ്പട്ടത്. ഇരുവരുടെയും പേര് നിഷ ദഹിയ എന്നായതിനാലാണ് തെറ്റായി ആദ്യം റിപ്പോർട്ടുകൾ വന്നത്.
Haryana: A wrestler & her brother shot dead in Sonipat, their mother hospitalised after being shot
— ANI (@ANI) November 10, 2021
SP Sonipat Rahul Sharma says, "This Nisha Dahiya (shot dead) & medalist wrestler Nisha Dahiya are 2 different people. The medalist wrestler belongs to Panipat & is at an event now" pic.twitter.com/2lP1Qzt9a8
കോച്ച് പവൻ കുമാറാണ് നിഷയേയും സഹോദരൻ സൂരജിനേയും വെടിവെച്ച് കൊലപ്പെടുത്തിയത്. ബുധനാഴ്ച രാവിലെ പതിവുപോലെ പരിശീലനത്തിനെത്തിയ താരത്തെ കോച്ച് പവനും സഹായി സച്ചിനും ചേർന്ന് വെടിവെച്ച് കൊല്ലുകയായിരുന്നു. അതിനുശേഷം നിഷയുടെ അമ്മ ധൻപതി ദേവിയേയും സഹോദരൻ സൂരജിനേയും പവൻ അക്കാദമിയിലേക്ക് വിളിച്ചുവരുത്തി വെടിയുതിർക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.