ജന്തർ മന്ദിറിൽ പ്രതിഷേധിക്കുന്ന ഗുസ്തി താരങ്ങൾക്ക് പിന്തുണയുമായി ബബിത ഫോഗട്ട്
text_fieldsന്യൂഡൽഹി: ജന്തർ മന്ദിറിൽ പ്രതിഷേധമിരിക്കുന്ന ഗുസ്തി താരങ്ങളെ കാണാൻ ഒളിമ്പ്യൻ ബബിത ഫോഗട്ട് എത്തി. സർക്കാർ സന്ദേശവുമായാണ് ബബിത പ്രതിഷേധമിരിക്കുന്ന സഹരതാരങ്ങളെ കാണാനെത്തിയത്. ഗുസ്തി ഫെഡറേഷൻ അധ്യക്ഷനെതിരായ ലൈംഗിക പരാതിയിൽ നടപടി ആവശ്യപ്പെട്ട് 200 ഓളം തരങ്ങളാണ് പ്രതിഷേധിക്കുന്നത്.
ഞാൻ ആദ്യം ഗുസ്തിക്കാരിയാണ്. ബി.ജെ.പി ഗുസ്തിക്കാർക്കൊപ്പമാണ്. ഇന്നു തന്നെ നടപടി എടുക്കുമെന്ന് ഞാൻ ഉറപ്പാക്കും. ഞാൻ ഗുസ്തിക്കാരിയാണ്. അതേസമയം, സർക്കാറിലെ അംഗവുമാണ്. അതിനാൽ ഇടനിലയാവുക എന്നത് എന്റെ ഉത്തരവാദിത്തമാണ്. എന്റെ കരിയറിലുടനീളവും ഇത്തരം പീഡനങ്ങളെ കുറിച്ച് കേട്ടിട്ടുണ്ട്. തീയില്ലാതെ പുകയുണ്ടാവുകയില്ല. ഈ ശബ്ദങ്ങൾക്ക് പ്രാധാന്യമുണ്ട്. -ബബിത ഫോഗട്ട് പറഞ്ഞു.
രാജ്യത്തെ കായിക മന്ത്രാലയം റസ്‍ലിങ് ഫെഒഡറേഷൻ ഓഫ് ഇന്ത്യയോട് സംഭവത്തിൽ 72 മണിക്കൂറിനകം വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
ബബിതയുടെ ബന്ധുവും മൂന്നു തവണ കോമൺവെൽത്ത് ഗെയിംസ് സ്വർണ മെഡൽ ജേതാവുമായ വിനേഷ് ഫോഗട്ട് ഫെഡറേഷൻ അധ്യക്ഷനും ബി.ജെ.പി എം.പിയുമായ ബ്രിജ് ഭൂഷൻ ചരൺ സിങ്ങിനെതിരെ പൊതുമധ്യത്തിൽ ലൈംഗികരോപണം ഉന്നയിച്ചതിനു പിന്നാലെയാണ് കായിക മന്ത്രാലയത്തിന്റെ നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.